ലോ​റി മ​റി​ഞ്ഞ് അ​പ​ക​ടം
Tuesday, July 2, 2024 5:33 AM IST
ക​ട്ട​പ്പ​ന: ക​ട്ട​പ്പ​ന ക​ല്യാ​ണ​ത​ണ്ടി​ൽ ലോ​റി മ​റി​ഞ്ഞ് അ​പ​ക​ടം. സി​മ​ന്‍റു​മാ​യി ക​യ​റ്റം ക​യ​റു​ന്ന​തി​നി​ട​യാ​ണ് നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യ ലോ​റി മ​റി​ഞ്ഞ​ത്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​ണ് ക​ല്യാ​ണ​ത്ത​ണ്ടി​ലേ​ക്ക് പോ​യ ലോ​റി ത​ല കീ​ഴെ മ​റി​ഞ്ഞ​ത്.

ക​ട്ട​പ്പ​ന​യി​ൽനി​ന്നു സി​മ​ന്‍റു ചാ​ക്കു​ക​ളു​മാ​യി പോ​യ ലോ​റി​യ്ക്ക് ക​ല്യാ​ണ​ത്ത​ണ്ട് ക​യ​റ്റം ക​യ​റു​ന്ന​തി​നി​ടെ നി​യ​ന്ത്ര​ണം ന​ഷ്ട​മാ​വു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ വാ​ഹ​നം പി​ന്നി​ലേ​യ്ക്ക് ഉ​രു​ണ്ട് റോ​ഡി​ന് കു​റ​കെ ത​ല​കീ​ഴാ​യി മ​റി​യു​ക​യു​മാ​യി​രു​ന്നു. വാ​ഹ​ന​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന ഡ്രൈ​വ​ർ പ​രി​ക്കു​ക​ളി​ല്ലാ​തെ ര​ക്ഷ​പ്പെ​ട്ടു. ഇതോടെ ക​ല്യാ​ണത്ത​ണ്ടി​ലേ​ക്കു​ള്ള ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.