ചെ​ണ്ടു​വ​ര എ​സ്റ്റേ​റ്റി​ൽ ചു​റ്റി​ത്തി​രി​ഞ്ഞ് പ​ട​യ​പ്പ
Thursday, July 4, 2024 3:51 AM IST
മൂ​ന്നാ​ർ: ഒ​രി​ട​വേ​ള​യ്ക്കു ശേ​ഷം മൂ​ന്നാ​റി​ൽ വീ​ണ്ടും എ​ത്തി​യ കാ​ട്ടു കൊ​ന്പ​ൻ പ​ട​യ​പ്പ കൃ​ഷി​ക​ൾ ന​ശി​പ്പി​ച്ചു.

മൂ​ന്നാ​ർ ചെ​ണ്ടു​വ​ര എ​സ്റ്റേ​റ്റ് ലോ​വ​ർ ഡി​വി​ഷ​നി​ലാ​ണ് കാ​ട്ടാ​ന എ​ത്തി​യ​ത്.​ ദി​വ​സ​ങ്ങ​ൾ​ക്ക് മു​ന്പ് മ​റ​യൂ​ർ മേ​ഖ​ല​യി​ലൂ​ടെ​യാ​യി​രു​ന്നു പ​ട​യ​പ്പ ചു​റ്റി​ത്തി​രി​ഞ്ഞി​രു​ന്ന​ത്.​

ഇ​വി​ടെനി​ന്നും കാ​ട്ടു​കൊ​ന്പ​ൻ വീ​ണ്ടും മൂ​ന്നാ​ർ മേ​ഖ​ല​യി​ലേ​ക്ക് എ​ത്തു​ക​യാ​യി​രു​ന്നു. മ​ഴ​ക്കാ​ല​മ​ാരം​ഭി​ച്ചി​ട്ടും പ​ട​യ​പ്പ മൂ​ന്നാ​റി​ലെ ജ​ന​വാ​സ മേ​ഖ​ല​യി​ൽനി​ന്നു പി​ൻവാ​ങ്ങു​ന്നി​ല്ല.