കൊ​ച്ചുക​രു​ന്ത​രു​വി പാ​ലം അ​പ​ക​ട​ത്തി​ൽ
Thursday, July 4, 2024 3:59 AM IST
ഉപ്പു​ത​റ: ഉ​പ്പു​ത​റ-ഏ​ല​പ്പാ​റ പിഎംജിഎ​സ്‌വൈ റോ​ഡി​ലെ കൊ​ച്ചു​ക​രി​ന്ത​രു​വി പാ​ല​ത്തി​​ന്‍റെ സം​ര​ക്ഷ​ണ ഭി​ത്തി ത​ക​ർ​ന്നു. ക​ന​ത്ത മ​ഴ​യെത്തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് സം​ര​ക്ഷ​ണ ഭി​ത്തി ത​ക​ർ​ന്ന​ത്. ഇ​തോ​ടെ പാ​ലം അ​പ​ക​ടഭീ​ഷ​ണി​യി​ലാ​യി. 16 കോ​ടി രൂ​പ കേ​ന്ദ്രാ​വി​ഷ്കൃ​ത ഫ​ണ്ട് ചെ​ല​വ​ഴി​ച്ച് നി​ർ​മി​ച്ച ഏ​ല​പ്പാ​റ - ഉ​പ്പു​ത​റ റോ​ഡി​​ന്‍റെ ഭാ​ഗ​മാ​യി 2019 ലാ​ണ് തോ​ടി​നു കു​റു​കെ പാ​ലം പ​ണി​ത​ത്.​

പാ​ല​ത്തി​​ന്‍റെ സം​ര​ക്ഷ​ണ ഭി​ത്തി​യും കൈ​വ​രി​യും 2020ലെ ​മ​ലവെ​ള്ള​പ്പാ​ച്ചി​ലി​ൽ ത​ക​ർ​ന്നി​രു​ന്നു. കോ​ൺ​ക്രീ​റ്റ് തൂ​ണു​ക​ൾ​ക്ക് ബ​ല​ക്ഷ​യം സം​ഭ​വി​ക്കു​ക​യും പാ​ല​ത്തി​ലെ ടാ​റിംഗും ത​ക​ർ​ന്നി​രു​ന്നു. പ്ര​കൃ​തി ദു​ര​ന്ത​ത്തി​ൽ ത​ക​ർ​ന്ന​തി​നാ​ൽ പാ​ല​ത്തി​ന് പു​തി​യ​ഫ​ണ്ട് അ​നു​വ​ദി​ക്ക​ണം എ​ന്നാ​യി​രു​ന്നു ക​രാ​റു​കാ​ര​​ന്‍റെ ആ​വ​ശ്യം.

എ​ന്നാ​ൽ റോ​ഡു പ​ണി പൂ​ർ​ത്തി​യാ​കു​ന്ന​തി​ന് മു​ൻ​പ് ത​ക​ർ​ന്ന​തി​നാ​ൽ ക​രാ​റു​കാ​ര​ൻ ത​ന്നെ പാ​ലം പ​ണി​യ​ണം എ​ന്ന് അ​ധി​കൃ​ത​ർ നി​ല​പാ​ടു സ്വീ​ക​രി​ച്ചു. തു​ട​ർ​ന്ന് ക​രാ​റു​കാ​ര​ൻ ത​ന്നെ പു​തി​യ പാ​ലം പ​ണി​തു.