ചാ​രാ​യ​വുമാ​യി യു​വാ​വ് പി​ടി​യി​ൽ
Tuesday, July 2, 2024 5:33 AM IST
അ​ടി​മാ​ലി: അ​ടി​മാ​ലി നാ​ർ​ക്കോ​ട്ടി​ക് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് സ്ക്വാ​ഡ് അ​ടി​മാ​ലി പാ​റ​ത്തോ​ട് ഭാ​ഗ​ത്ത് ന​ട​ത്തി​യ റെ​യ്ഡി​ൽ ക​ണ്ണാ​ടി​പ്പാ​റ കു​ന്നേ​ൽ വീ​ട്ടി​ൽ അ​രു​ണ്‍ (ക​ണ്ണ​ൻ) പി​ടി​യി​ലാ​യി. 400 ലി​റ്റ​ർ കോ​ട​യും 25 ലി​റ്റ​ർ വാ​റ്റ് ചാ​രാ​യ​വും വാ​റ്റു​വാ​നു​ള്ള മ​റ്റ് വാ​റ്റ് ഉ​പ​ക​ര​ണ​ങ്ങ​ളും അ​രു​ണി​ന്‍റെ വീ​ട്ടു പ​രി​സ​ര​ത്തുനി​ന്ന് എ​ക്സൈ​സ് ക​ണ്ടെ​ടു​ത്തു.

ക​ന്പി​ളി​ക​ണ്ടം പാ​റ​ത്തോ​ട് ഭാ​ഗ​ങ്ങ​ളി​ൽ വി​ൽ​പ്പ​ന​യ്ക്ക് ത​യാ​റാ​ക്കി​യ ചാ​രാ​യ​മാ​ണ് പി​ടികൂ​ടി​യ​ത്. പ്ര​തി​യെ​യും തൊ​ണ്ടി മു​ത​ലു​ക​ളും തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്കാ​യി ത​ങ്ക​മ​ണി എ​ക്സൈ​സ് റേ​ഞ്ച് ഓ​ഫീ​സി​ലേ​ക്ക് കൈ​മാ​റി.