കാ​ല​വ​ർ​ഷം: ഒ​രു മാ​സ​ത്തി​നി​ടെ 58.78 ല​ക്ഷ​ത്തി​ന്‍റെ കൃ​ഷിനാ​ശം
Thursday, July 4, 2024 3:51 AM IST
തൊ​ടു​പു​ഴ: കാ​ർ​ഷി​ക മേ​ഖ​ല​യെ ത​ക​ർ​ത്ത കൊ​ടും വേ​ന​ലി​നു പി​ന്നാ​ലെ​യെ​ത്തി​യ കാ​ല​വ​ർ​ഷ​ത്തി​ൽ ജി​ല്ല​യി​ൽ വ്യാ​പ​ക കൃ​ഷി നാ​ശം. ക​ന​ത്ത മ​ഴ​യി​ലും ചു​ഴ​ലി​ക്കാ​റ്റി​ലും മ​ണ്ണി​ടി​ച്ചി​ലി​ലും പ​ല​യി​ട​ങ്ങ​ളി​ലും കൃ​ഷി നാ​ശ​മു​ണ്ടാ​യി.

ക​ഴി​ഞ്ഞ മാ​സം 29 മു​ത​ലാ​ണ് ജി​ല്ല​യി​ൽ കാ​ല​വ​ർ​ഷം ശ​ക്തി​പ്പെ​ട്ട​ത്. അ​ന്നു മു​ത​ൽ ജൂ​ലൈ ഒ​ന്നു വ​രെ​യു​ള്ള ഒ​രു മാ​സ​ത്തി​നി​ടെ ജി​ല്ല​യി​ൽ 58.78 ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം ക​ർ​ഷ​ക​ർ​ക്കു​ണ്ടാ​യെ​ന്നാ​ണ് ക​ണ​ക്ക്. വി​വി​ധ മേ​ഖ​ല​ക​ളി​ലാ​യി 382 ക​ർ​ഷ​ക​ർ​ക്കാ​ണ് ന​ഷ്ടം നേ​രി​ട്ട​ത്.

മ​ഴ​യി​ലും കാ​റ്റി​ലും 104 ക​ർ​ഷ​ക​ർ​ക്ക് 24.21 ല​ക്ഷം രൂ​പ​യു​ടെ കൃ​ഷി നാ​ശ​മു​ണ്ടാ​യി. ഇ​ളം​ദേ​ശം ബ്ലോ​ക്കി​ലാ​ണ് കൂ​ടു​ത​ൽ നാ​ശ​ന​ഷ്ട​മു​ണ്ടാ​യ​ത്. 9.13 ല​ക്ഷം രൂ​പ​യു​ടെ കൃ​ഷി നാ​ശം ഇ​വി​ടെ​യു​ണ്ടാ​യി. ഇ​ടു​ക്കി -4.89, അ​ടി​മാ​ലി- 1.50, ക​ട്ട​പ്പ​ന -3.45, പീ​രു​മേ​ട് -4.99, തൊ​ടു​പു​ഴ-0.25 ല​ക്ഷം എ​ന്നി​ങ്ങ​നെ​യാ​ണ് വി​വി​ധ ബ്ലോ​ക്കു​ക​ളി​ൽ ഉ​ണ്ടാ​യ കൃ​ഷി നാ​ശ​ത്തി​ന്‍റെ ക​ണ​ക്ക്.

അ​തിശ​ക്ത​മാ​യ മ​ഴ​യി​ൽ 22.99 ല​ക്ഷം രൂ​പ​യു​ടെ കൃ​ഷി​യും ന​ശി​ച്ചു. ഇ​ളം​ദേ​ശം, ഇ​ടു​ക്കി, പീ​രു​മേ​ട് ബ്ലോ​ക്കു​ക​ളി​ലാ​ണ് നാ​ശ ന​ഷ്ട​മു​ണ്ടാ​യ​ത്. ​മ​ണ്ണി​ടി​ച്ചി​ലി​നെത്തു​ട​ർ​ന്ന് 11.18 ല​ക്ഷം രൂ​പ​യു​ടെ കൃ​ഷി​നാ​ശം ഉ​ണ്ടാ​യി. 95 ക​ർ​ഷ​ക​ർ​ക്കാ​ണ് ന​ഷ്ടം നേ​രി​ട്ട​ത്. ഇ​ളം​ദേ​ശം, ബ്ലോ​ക്കി​ലാ​ണ് മ​ണ്ണി​ടി​ച്ചി​ലി​ൽ കൂ​ടു​ത​ൽ വി​ള​നാ​ശ​മു​ണ്ടാ​യ​ത്. ഇ​ടു​ക്കി ബ്ലോ​ക്കി​ലും മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യി. ചു​ഴ​ലി​ക്കാ​റ്റു മൂ​ലം ഇ​ളം​ദേ​ശം ബ്ലോ​ക്കി​ലെ ആ​റു ക​ർ​ഷ​ക​ർ​ക്ക് കൃ​ഷി​നാ​ശ​മു​ണ്ടാ​യി.

കാ​റ്റി​ലും മ​ഴ​യി​ലും വാ​ഴ​കൃ​ഷി​ക്കാ​ണ് വ്യാ​പ​ക നാ​ശ​ന​ഷ്ട​മു​ണ്ടാ​യ​ത്. കു​ല​ച്ച 2590 വാ​ഴ​ക​ളും കു​ല​യ്ക്കാ​ത്ത 1140 വാ​ഴ​ക​ളും കാ​ല​വ​ർ​ഷ​ത്തി​ൽ ന​ശി​ച്ചു. ടാ​പ്പു ചെ​യ്യു​ന്ന 121 റ​ബ​ർ മ​ര​ങ്ങ​ളും 24 ടാ​പ്പു ചെ​യ്യാ​ത്ത മ​ര​ങ്ങ​ളും 76 കു​രു​മു​ള​ക് ചെ​ടി​ക​ളും 32 ജാ​തി​യും 1.020 ഹെ​ക്ട​ർ സ്ഥ​ല​ത്തെ ഏ​ല​ച്ചെ​ടി​ക​ളും 25 തെ​ങ്ങു​ക​ളും ന​ശി​ച്ചു.

ക​ന​ത്ത മ​ഴ​യി​ൽ മാ​ത്രം 2250 കു​ല​ച്ച വാ​ഴ​ക​ളും 2250 കു​ല​യ്ക്കാ​ത്ത വാ​ഴ​ക​ളും മൂ​ന്നു ഹെ​ക്ട​ർ സ്ഥ​ല​ത്തെ മ​ര​ച്ചീ​നി​യും അ​ഞ്ചു റ​ബ​ർ മ​ര​ങ്ങ​ളും ന​ശി​ച്ചു. മ​ണ്ണി​ടി​ച്ചി​ലി​നെത്തു​ട​ർ​ന്ന് വാ​ഴ -60, കൊ​ക്കോ -215, തെ​ങ്ങ് -50, കാ​പ്പി-135, ക​മു​ക് -80, റ​ബ​ർ-420 എ​ന്നി​ങ്ങ​നെ​യാ​ണ് വി​ള​നാ​ശ​മു​ണ്ടാ​യ​ത്.

ശ​ക്ത​മാ​യ വേ​ന​ലി​ൽ ജി​ല്ല​യി​ൽ 175.54 കോ​ടി​യു​ടെ കൃ​ഷി​നാ​ശ​മു​ണ്ടാ​യ​താ​യാ​ണ് ക​ണ​ക്ക്. വ​ര​ൾ​ച്ച​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കൃ​ഷി​വ​കു​പ്പി​ന്‍റെ വി​ദ​ഗ്ധ​ സം​ഘം ത​യാ​റാ​ക്കി​യ റി​പ്പോ​ർ​ട്ട് പ്ര​കാ​ര​മു​ള്ള ക​ണ​ക്കാ​ണി​ത്. ഏ​ലം മേ​ഖ​ല​യി​ലാ​ണ് കൂ​ടു​ത​ൽ നാ​ശം സം​ഭ​വി​ച്ച​ത്. 16,220.6 ഹെ​ക്ട​ർ ഭൂ​മി​യി​ലെ ഏ​ല​ക്കൃ​ഷി ന​ശി​ച്ച​തി​ലൂ​ടെ 113.54 കോ​ടി​യു​ടെ ന​ഷ്ട​മു​ണ്ടാ​യ​താ​യാ​ണ് വി​ല​യി​രു​ത്തി​യ​ത്.