മ​ല​ങ്ക​ര ടൂ​റി​സം ഹ​ബ്ബി​ന് അ​വ​ഗ​ണ​ന; ജ​ന​ങ്ങ​ൾ പ്ര​ക്ഷോ​ഭ​ത്തി​ന്
Thursday, July 4, 2024 3:51 AM IST
മു​ട്ടം: മ​ല​ങ്ക​ര ടൂ​റി​സം ഹ​ബ്ബി​നോ​ട് സ​ർ​ക്കാ​ർ കാ​ണി​ക്കു​ന്ന അ​വ​ഗ​ണ​ന​യി​ൽ പ്ര​തി​ഷേ​ധി​ച്ച് ജ​ന​കീ​യ പ്ര​ക്ഷോ​ഭം സം​ഘ​ടി​പ്പി​ക്കാ​ൻ മു​ട്ടം ടൂ​റി​സം ക​ൾ​ച്ച​റ​ൽ സൊ​സൈ​റ്റി യോ​ഗം തീ​രു​മാ​നി​ച്ചു. നി​ര​വ​ധി ടൂ​റി​സം പ​ദ്ധ​തി​ക​ളാ​ണ് മ​ല​ങ്ക​ര ഹ​ബ്ബി​ലേ​ക്ക് പ്ര​ഖ്യാ​പി​ച്ച​ത്. എ​ന്നാ​ൽ അ​തി​ൽ ഒ​ന്ന് പോ​ലും യാ​ഥാ​ർ​ഥ്യ​മാ​ക്കാ​ൻ ഇ​തു വ​രെ സാ​ധി​ച്ചി​ട്ടി​ല്ല.

കു​ട്ടി​ക​ളു​ടെ പാ​ർ​ക്ക് മാ​ത്രം സ​ജ്ജ​മാ​ക്കി 2019 ന​വം​ബ​ർ ര​ണ്ടി​നാ​ണ് മ​ല​ങ്ക​ര ടൂ​റി​സം ഹ​ബ് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. ജ​ല​വി​ഭ​വം, ടൂ​റി​സം വ​കു​പ്പു​ക​ളു​ടെ സം​യു​ക്ത സം​ര​ംഭ​മാ​യി​ട്ടാ​ണ് ഹ​ബ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

എ​ന്നാ​ൽ ഉ​ദ്ഘാ​ട​ന​ത്തി​ന് ശേ​ഷം അ​ഞ്ച് വ​ർ​ഷ​ങ്ങ​ൾ പൂ​ർ​ത്തി​യാ​കാ​റാ​യി​ട്ടും യാ​തൊ​രു വി​ക​സ​ന പ​ദ്ധ​തി​ക​ളും ഇ​വി​ടേ​ക്ക് എ​ത്തി​ക്കാ​ൻ സ​ർ​ക്കാ​ർ താത്പ​ര്യം കാ​ണി​ക്കാ​ത്ത അ​വ​സ്ഥ​യാ​ണ്. മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​നെ​യും ടൂ​റി​സം ക​ൾ​ച്ച​റ​ൽ സൊ​സൈ​റ്റി പ്ര​വ​ർ​ത്ത​ക​രും വി​വി​ധ സം​ഘ​ട​ന​ക​ളും ഇ​ക്കാ​ര്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​മീ​പി​ച്ചി​രു​ന്നു.

മ​ല​ങ്ക​ര ഹ​ബ്-കു​ട​യ​ത്തൂ​ർ-വ​യ​ന​ക്കാ​വ് പ്ര​ദേ​ശ​ങ്ങ​ളെ ബ​ന്ധി​പ്പി​ച്ച് വാ​ട്ട​ർ തീം ​പാ​ർ​ക്ക്, മ​ല​ങ്ക​ര അ​ണ​ക്കെ​ട്ട് കേ​ന്ദ്രീ​ക​രി​ച്ച് ഇ​റി​ഗേ​ഷ​ൻ ടൂ​റി​സം എ​ന്നി​ങ്ങ​നെ വി​വി​ധ പ​ദ്ധ​തി​ക​ൾ മ​ന്ത്രി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. കൂ​ടാ​തെ ഒ​രു കോ​ടി​യു​ടെയും മൂ​ന്ന് കോ​ടി​യു​ടെയും മ​റ്റ് രണ്ട് പ​ദ്ധ​തി​ക​ളും മ​ല​ങ്ക​ര​യി​ലേ​ക്ക് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഇ​തൊ​ക്കെ പ്ര​ഖ്യാ​പ​ന​ങ്ങ​ൾ മാ​ത്ര​മാ​യ​താ​യി യോ​ഗം ആ​രോ​പി​ച്ചു.

ഇ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് മു​ട്ടം എം​വി​ഐ​പി ഓ​ഫീ​സി​ലേ​ക്ക് ജ​ന​കീ​യ മാ​ർ​ച്ചും ധ​ർ​ണ​യും മു​ട്ടം ടൗ​ണി​ൽ പ്ര​തി​ഷേ​ധ യോ​ഗ​വും ന​ട​ത്താ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു. പ്ര​സി​ഡ​ന്‍റ് ടോ​മി ജോ​ർ​ജ് മൂ​ഴി​ക്കു​ഴി​യി​ൽ, പി.​എം.​ സു​ബൈ​ർ, എ​ൻ.​എം. ​സ​മ​ദ്, സു​ജി മാ​സ്റ്റ​ർ, കൃ​ഷ്ണ​ൻ ക​ണി​യാ​പു​രം, എം.​എ.​ ഷ​ബീ​ർ, അ​ജ​യ​ൻ താ​ന്നി​ക്കാ​മ​റ്റം, സി​ജോ ക​ള​രി​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.