രാജാക്കാട്: ഇടുക്കി രൂപതയിൽ വിശുദ്ധ അന്തോനീസിന്റെ തിരുശേഷിപ്പ് സ്ഥാപിച്ചിരിക്കുന്ന തീർഥാടന ദൈവാലയമായ രാജാക്കാട് ക്രിസ്തുരാജ ഫൊറോന പള്ളിയിൽ ആദ്യചൊവ്വ ആചരണം ഇന്ന് നടക്കുമെന്നും കൗൺസലിംഗിനും കുമ്പസാരത്തിനും സൗകര്യമുണ്ടായിരിക്കുമെന്നും വികാരി ഫാ. മാത്യു കരോട്ടുകൊച്ചറയ്ക്കൽ, സഹവികാരിമാരായ ഫാ. ജോയൽ വള്ളിക്കാട്ട്, ഫാ. ബെന്നറ്റ് വെള്ളക്കൊളമ്പേൽ എന്നിവർ അറിയിച്ചു.
രാവിലെ 5.30ന് ജപമാല, വിശുദ്ധ കുർബാന, നൊവേന, 9.30ന് ജപമാല, വിശുദ്ധ കുർബാന, വചനപ്രഘോഷണം ഫാ. ജയിംസ് കക്കുഴി, ദിവ്യകാരുണ്യ ആരാധന, ദിവ്യകാരുണ്യ പ്രദക്ഷിണം, നൊവേന, തിരുശേഷിപ്പ് ചുംബനം, നേർച്ച, വൈകിട്ട് 4.30ന് ജപമാല, വിശുദ്ധ കുർബാന, നൊവേന.