ത​ടി ദേ​ഹ​ത്തു വീ​ണ് തൊ​ഴി​ലാ​ളി മ​രി​ച്ചു
Friday, June 28, 2024 3:52 AM IST
തൊ​ടു​പു​ഴ: ലോ​റി​യി​ൽ ത​ടി ക​യ​റ്റു​ന്ന​തി​നി​ടെ നി​യ​ന്ത്ര​ണം തെ​റ്റി​യ ത​ടി ദേ​ഹ​ത്ത് വീ​ണ് ലോ​ഡിം​ഗ് തൊ​ഴി​ലാ​ളി മ​രി​ച്ചു. ഇ​ട​വെ​ട്ടി വ​ഴി​ക്ക​പു​ര​യി​ട​ത്തി​ൽ അ​ബ്ദു​ൾ ക​രീം(68) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച ക​ഴി​ഞ്ഞ് മൂ​ന്നോ​ടെ ഇ​ട​വെ​ട്ടി തൊ​ണ്ടി​ക്കു​ഴ കൂ​വേ​ക്കു​ന്ന് ഭാ​ഗ​ത്താ​യി​രു​ന്നു അ​പ​ക​ടം. ത​ടി ലോ​റി​യിൽ ക​യ​റ്റു​ന്ന​തി​നി​ടെ തെ​ന്നി മാ​റി അ​ബ്ദു​ൾ ക​രീ​മി​ന്‍റെ ദേ​ഹ​ത്തേ​യ്ക്ക് വീ​ഴു​ക​യാ​യി​രു​ന്നു.

മ​റ്റ് തൊ​ഴി​ലാ​ളി​ക​ൾ ചേ​ർ​ന്ന് തൊ​ടു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും എ​ത്തി​ച്ചു. ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​തി​നി​ടെ ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യാ​യി​രു​ന്നു മ​ര​ണം. ക​ബ​റ​ട​ക്കം ന​ട​ത്തി. ഭാ​ര്യ​മാ​ർ: സു​ബൈ​ദ, ഐ​ഷ. മ​ക്ക​ൾ: പ​രേ​ത​നാ​യ അ​ന​സ്, അ​ൻ​സ​ൽ​ന, അ​നീ​ഷ, ഷെ​മീ​ർ, ഷാ​മി​ല.