സു​ബ്ര​തോ ക​പ്പ്: ചി​ന്ന​ക്ക​നാ​ലും മാ​ങ്ക​ട​വും ചാ​മ്പ്യ​ന്മാ​ര്‍
Sunday, June 30, 2024 3:28 AM IST
നെ​ടു​ങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ടം പ​ഞ്ചാ​യ​ത്ത് സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ന്ന സു​ബ്ര​തോ മു​ഖ​ര്‍​ജി അ​ഖി​ലേ​ന്ത്യാ ഇ​ന്‍റ​ര്‍ സ്‌​കൂ​ള്‍ ഫു​ട്‌​ബോ​ള്‍ റ​വ​ന്യു ജി​ല്ലാത​ല മ​ത്സ​ര​ത്തി​ല്‍ ചി​ന്ന​ക്ക​നാ​ല്‍ ഫാ​ത്തി​മ മാ​താ ഹൈ​സ്‌​കൂ​ളും മാ​ങ്ക​ട​വ് സി​എം എ​ച്ച്എ​സും ചാ​മ്പ്യ​ന്‍​ന്മാ​രാ​യി.

ജൂ​ണി​യ​ര്‍ വി​ഭാ​ഗം ആ​ണ്‍​കു​ട്ടി​ക​ളു​ടെ ഫൈ​ന​ലി​ല്‍ അ​ടി​മാ​ലി മാ​ങ്ക​ട​വ് സി​എം ഹൈ​സ്‌​കൂ​ളി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ഫാ​ത്തി​മ മാ​താ സ്‌​കൂ​ള്‍ ചാ​മ്പ്യ​ന്‍​മാ​രാ​യ​ത്. ഇ​വ​ര്‍ സം​സ്ഥാ​ന ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ ജി​ല്ല​യെ പ്ര​തി​നി​ധീ​ക​രി​ക്കും. ചി​ന്ന​ക്ക​നാ​ല്‍ സൂ​ര്യ​നെ​ല്ലി​യി​ല്‍ പു​തു​താ​യി തു​ട​ങ്ങി​യ ഇന്‍റ​ര്‍ കി​ക്ക് സോ​ക്ക​ര്‍ അ​ക്കാ​ഡ​മി​യി​ലെ മ​ണി​പ്പൂ​രി താ​ര​ങ്ങ​ളു​ടെ മി​ക​വാ​ണ് ചി​ന്ന​ക്ക​നാ​ല്‍ സ്‌​കൂ​ളി​ന് തു​ണ​യാ​യ​ത്.

മു​ന്‍ സ​ന്തോ​ഷ് ട്രോ​ഫി താ​രം ജോ​ഷു സാ​ജു സി​ഇ​ഒ ആ​യി​ട്ടു​ള്ള അ​ക്കാ​ഡ​മി​യു​ടെ മു​ഖ്യ​പ​രി​ശീ​ല​ക​രാ​യി മു​ന്‍ ഇ​ന്ത്യ​ന്‍​താ​ര​വും മോ​ഹ​ന്‍​ബ​ഗാ​ന്‍ ടീ​മം​ഗ​വു​മാ​യി​രു​ന്ന റോ​മേ​ഴ്സ് സിം​ഗും അ​സി​സ്റ്റ​ൻ​ഡ് കോ​ച്ചാ​യി ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ മു​ന്‍​താ​രം താ​ഹി​ര്‍ മു​ഹ​മ്മ​ദു​മാ​ണ് സേ​വ​നം ചെ​യ്യു​ന്ന​ത്.
വ​നി​താ വി​ഭാ​ഗം ഫൈ​ന​ലി​ല്‍ നെ​ടു​ങ്ക​ണ്ടം ജി​വി​എ​ച്ച്എ​സ്എ​സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി മാ​ങ്ക​ട​വ് സി​എം എ​ച്ച്എ​സ് ചാ​മ്പ്യ​ന്‍​മാ​രാ​യി.

സു​ബ്ര​ദോ ക​പ്പ് സം​സ്ഥാ​ന മ​ത്സ​ര​ങ്ങ​ള്‍ നാ​ല്, അ​ഞ്ച് തീ​യ​തി​ക​ളി​ല്‍ തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ക്കും. നെ​ടു​ങ്ക​ണ്ട​ത്ത് ന​ട​ന്ന മ​ത്സ​ര​ത്തി​ന് ജി​ല്ലാ സ്‌​കൂ​ള്‍ ഗെ​യിം​സ് അ​സോ​സി​യേ​ഷ​ന്‍ സെ​ക്ര​ട്ട​റി ഇ.​ജെ. ഫ്രാ​ന്‍​സി​സ്, കി​ഷോ​ര്‍ ഗോ​പി​നാ​ഥ് തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.