എ​ബി​ൻ ജോ​സ് വ​ത്തി​ക്കാ​ൻ ക്രി​ക്ക​റ്റ് ടീ​മി​ൽ
Friday, June 28, 2024 3:45 AM IST
നെ‌​ടും​ക​ണ്ടം: മാ​ർ​പാ​പ്പ​യു​ടെ ക്രി​ക്ക​റ്റ് ടീ​മി​നാ​യി പാ​ഡ് അ​ണി​ഞ്ഞ് വൈദിക വിദ്യാർഥിയായ എ​ബി​ൻ ജോ​സ്.​ നെ​ടും​ക​ണ്ടം മു​തു​കു​ള​ത്തി​ൽ ജോ​സ് തോ​മ​സ്-​സോ​ഫി​യാ​മ്മ ദ​മ്പ​തി​ക​ളു​ടെ ര​ണ്ടാ​മ​ത്തെ മ​ക​നാ​ണ് വൈദിക വിദ്യാർഥി യായ എ​ബി​ൻ. സി​എ​സ്ടി സ​ഭാം​ഗ​മാ​ണ്.

വ​ത്തി​ക്കാ​ന്‍റെ ഔ​ദ്യോ​ഗി​ക ക്രി​ക്ക​റ്റ് ടീ​മാ​യ സെ​ന്‍റ് പീ​റ്റേ​ഴ്സ് ക്ല​ബി​ലെ അം​ഗ​മാ​യി ഇ​തു ര​ണ്ടാം ത​വ​ണ​യാ​ണ് എ​ബി​ൻ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്നത്.​ ദു​ബാ​യി​യി​ൽ സ്വ​കാ​ര്യ ക​മ്പ​നി ഉ​ദ്യോ​ഗ​സ്ഥ​നാ​യ ആ​ൽ​വി​ൻ, പാ​ലാ​യി​ൽ വി​ദ്യാ​ർ​ഥി​നി​യാ​യ അ​ൻ​സു എ​ന്നി​വ​രാ​​ണ് സ​ഹോ​ദ​ര​ങ്ങ​ൾ.