കെ​പി​എ​സ്ടി​എ ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി
Sunday, June 30, 2024 3:28 AM IST
തൊ​ടു​പു​ഴ: അ​ശാ​സ്ത്രീ​യ​മാ​യ അ​ക്കാ​ദ​മി​ക് ക​ല​ണ്ട​ർ പി​ൻ​വ​ലി​ക്കു​ക, പൊ​തു​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യെ ത​ക​ർ​ക്കു​ന്ന സ​ർ​ക്കാ​ർ നി​ല​പാ​ട് തി​രു​ത്തു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് കെ​പി​എ​സ്ടി​എ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഡി​ഡി​ഇ ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ചും തു​ട​ർ​ന്നു ധ​ർ​ണ​യും ന​ട​ത്തി.

കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. എ​സ്.​ അ​ശോ​ക​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ​പി​എ​സ്ടി​എ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​കെ. ​ആ​റ്റ്‌ലി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.​ സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി.​എം. നാ​സ​ർ, സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ സു​രേ​ഷ് കു​മാ​ർ, ബി​ജോ​യ് മാ​ത്യു, ജോ​ർ​ജ് ജേ​ക്ക​ബ്,

ജി​ല്ലാ സെ​ക്ര​ട്ട​റി ജോ​ബി​ൻ ക​ള​ത്തി​ക്കാ​ട്ടി​ൽ, ജി​ല്ലാ ട്ര​ഷ​റ​ർ ജോ​സ് കെ. ​സെ​ബാ​സ്റ്റ്യ​ൻ, സം​സ്ഥാ​ന നി​ർ​വാ​ഹ​ക സ​മി​തി​യം​ഗ​ങ്ങ​ളാ​യ ജോ​യ് ആ​ൻ​ഡ്രൂ​സ്, സ​ജി മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. അ​ധ്യാ​പി​ക​മാ​ര​ട​ക്കം നൂ​റു​ക​ണ​ക്കി​ന് പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ​യി​ൽ പ​ങ്കെ​ടു​ത്തു.