സം​ഘപ​രി​വാ​ർ ഭ​ര​ണകൂ​ടം ന​ട​പ്പാ​ക്കു​ന്ന​ത് മു​ത​ലാ​ളി​ത്ത പ്രീ​ണ​നം: സു​ഖ്ജി​ന്ദ​ർ മ​ഹേ​ശ്വ​രി
Sunday, June 30, 2024 3:28 AM IST
കു​മ​ളി: കോ​ർ​പ​റേ​റ്റ് വി​ധേ​യ​ത്വം മു​ഖമു​ദ്ര​യാ​ക്കി​യ സം​ഘ്പ​രി​വാ​ർ ഭ​ര​ണകൂ​ടം മു​ത​ലാ​ളി​ത്ത പ്രീ​ണ​നന​യ​ങ്ങ​ൾ ആ​വി​ഷ്ക​രി​ച്ചു ന​ട​പ്പാ​ക്കു​ക​യാ​ണെ​ന്ന് എഐവൈഎ​ഫ് ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് സു​ഖ്ജി​ന്ദ​ർ മ​ഹേ​ശ്വ​രി ആ​രോ​പി​ച്ചു. കു​മ​ളി​യി​ൽ എഐവൈഎ​ഫ്് സം​സ്ഥാ​ന ശി​ല്പ​ശാ​ല ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഇ​ന്ത്യ​യി​ൽ വി​ദേ​ശ മൂ​ല​ധ​ന നി​ക്ഷേ​പ​ത്തി​നു​ള്ള വ്യ​വ​സ്ഥ​ക​ൾ കൂ​ടു​ത​ൽ ഉ​ദാ​ര​മാ​ക്കി​യും പ്ര​തി​രോ​ധ​വും റെ​യി​ൽ​വേയും ഉ​ൾ​പ്പെ​ടെ​യു​ള്ള നി​ര​വ​ധി വ്യ​വ​സാ​യ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ വി​ദേ​ശ​മൂ​ല​ധ​ന നി​ക്ഷേ​പം അ​നു​വ​ദി​ച്ചും സ​ന്പ​ദ് വ്യ​വ​സ്ഥ​യെ​യാ​കെ മു​ത​ലാ​ളി​ത്ത നി​യ​ന്ത്ര​ണ​ത്തി​ലാ​ക്കാ​ൻ മോ​ദി സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ക​യാ​ണ്.

ഭ​ര​ണ​ഘ​ട​ന വി​ഭാ​വ​നം ചെ​യ്യു​ന്ന മ​ത​നി​ര​പേ​ക്ഷ​ത​യു​ടെ​യും ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ​യും മൂ​ല്യ​ങ്ങ​ൾ നി​ഷ്കാ​സ​നം ചെ​യ്ത് ഇ​ന്ത്യ​യെ ഹി​ന്ദു രാ​ഷ്‌ട്ര​മാ​ക്കി പ​രി​വ​ർ​ത്തി​പ്പി​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ളും ന​ട​ത്തു​ന്നു. ഇ​ന്ത്യ​യെ വ​ർ​ഗീ​യ​വാ​ദ​മു​യ​ർ​ത്തി ഭി​ന്നി​പ്പി​ക്കാ​നും ത​ക​ർ​ക്കാ​നും ശ്ര​മി​ച്ച ച​രി​ത്രം മാ​ത്ര​മു​ള്ള ആ​ർ​എ​സ്എ​സ്, ബിജെപി ​ന​യ​ങ്ങ​ളു​ടെ ഭാ​ഗ​മാ​ന്ന് മ​ണി​പ്പൂ​രി​ൽ ന​ട​ക്കു​ന്ന​തെ​ന്നും സു​ഖ്ജി​ന്ദ​ർ മ​ഹേ​ശ്വ​രി പ​റ​ഞ്ഞു.

എഐവൈഎ​ഫ്് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എ​ൻ. അ​രു​ണ്‍, കേ​ര​ള മ​ഹി​ളാസം​ഘം സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഇ.എ​സ്. ബി​ജി​മോ​ൾ, സിപിഐ ​ഇ​ടു​ക്കി ജി​ല്ലാ സെ​ക്ര​ട്ട​റി കെ. ​സ​ലീം​കു​മാ​ർ, സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ ജോ​സ് ഫി​ലി​പ്പ്, വി.​എ​സ്. അ​ഭി​ലാ​ഷ്, ഭ​വ്യ ക​ണ്ണ​ൻ, വി.​കെ. ബാ​ബു​ക്കു​ട്ടി, അ​ഡ്വ. കെ.​ജെ. ജോ​യ്സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി ടി.​ടി. ജി​സ്മോ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ശി​ല്പ​ശാ​ല ഇ​ന്നു സ​മാ​പി​ക്കും.