നെ​ടു​ങ്ക​ണ്ടം പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി അ​സാ​ധു​വാ​ക്കി
Sunday, June 16, 2024 4:03 AM IST
നെ​ടു​ങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ടം പ​ഞ്ചാ​യ​ത്തി​ല്‍ ന​ട​ന്ന ക​മ്മി​റ്റി അ​സാ​ധു​വാ​ക്കി. ബു​ധ​നാ​ഴ്ച ന​ട​ന്ന ക​മ്മി​റ്റി​യും ഇ​തി​ലെ​ടു​ത്ത തീ​രു​മാ​ന​ങ്ങ​ളു​മാ​ണ് ഭ​ര​ണ​സ​മി​തിത​ന്നെ റ​ദ്ദാ​ക്കി​യ​ത്. പ്ര​തി​പ​ക്ഷ മെ​ംബര്‍​മാ​ര്‍ ന​ല്‍​കി​യ പ​രാ​തി​യെത്തു​ട​ര്‍​ന്നാ​ണ് അ​സാ​ധാ​ര​ണ​മാ​യ ന​ട​പ​ടി ഉ​ണ്ടാ​യ​ത്.

ബു​ധ​നാ​ഴ്ച​ത്തെ ക​മ്മി​റ്റി​ക്ക് നി​യ​മ​പ​ര​മാ​യി ല​ഭി​ക്കേ​ണ്ട നോ​ട്ടീ​സ് പ്ര​തി​പ​ക്ഷ മെ​ംബ​ര്‍​മാ​രി​ല്‍ ചില​ര്‍​ക്ക് ല​ഭി​ക്കാ​തി​രി​ക്കു​ക​യും മ​റ്റു ചി​ല​ര്‍​ക്ക് ക​മ്മി​റ്റി​യു​ടെ അ​ന്നും ത​ലേ​ന്നു​മാ​യി ല​ഭി​ക്കു​ക​യും ചെ​യ്തു.

ഇ​തേ​ത്തു​ട​ര്‍​ന്ന് ക​മ്മി​റ്റി​യി​ല്‍ ഈ ​വി​ഷ​യം പ്ര​തി​പ​ക്ഷം ഉ​ന്ന​യി​ച്ചു. എ​ന്നാ​ല്‍ ഇ​ത് അം​ഗീ​ക​രി​ക്കാ​ന്‍ ഭ​ര​ണ​പ​ക്ഷം ത​യാ​റാ​യി​ല്ല. തു​ട​ര്‍​ന്നാ​ണ് പ്ര​തി​പ​ക്ഷം രേ​ഖാ​മൂ​ലം പ​രാ​തി ന​ല്‍​കി​യ​ത്.