ച​​ങ്ങ​​നാ​​ശേ​​രി: നി​​ല​​വി​​ല്‍ സ്വി​​ഫ്റ്റ് സൂ​​പ്പ​​ര്‍ ഡീ​​ല​​ക്‌​​സാ​​യി സ​​ര്‍​വീ​​സ് ന​​ട​​ത്തു​​ന്ന വേ​​ളാ​​ങ്ക​​ണ്ണി ബ​​സ് കെ​​എ​​സ്ആ​​ര്‍​ടി​​സി നേ​​രി​​ട്ട് സൂ​​പ്പ​​ര്‍ എ​​ക്‌​​സ്പ്ര​​സാ​​യി ഓ​​പ്പ​​റേ​​റ്റ് ചെ​​യ്യ​​ണ​​മെ​​ന്ന ആ​​വ​​ശ്യം ഉ​​യ​​രു​​ന്നു. സ്വി​​ഫ്റ്റ് ഓ​​പ്പ​​റേ​​റ്റ് ചെ​​യ്യു​​ന്ന​​തി​​ല്‍ യാ​​ത്ര​​ക്കാ​​ര്‍​ക്ക് അ​​സം​​തൃ​​പ്തി നേ​​രി​​ടു​​ന്ന​​താ​​യാ​​ണ് ചൂ​​ണ്ടി​​ക്കാ​​ണി​​ക്ക​​പ്പെ​​ടു​​ന്ന​​ത്.

ബി​​എ​​സ്-6 എ​​ന്‍​ജി​​നാ​​യ​​തി​​നാ​​ല്‍ പ​​ല ദി​​വ​​സ​​ങ്ങ​​ളി​​ലും സെ​​ന്‍​സ​​ര്‍ ത​​ക​​രാ​​റി​​നെ​ത്തു​​ട​​ര്‍​ന്ന് ഈ ​​സ​​ര്‍​വീ​​സി​​നു ത​​ട​​സ​​ന് നേ​​രി​​ടു​​ന്ന​​താ​​യും യാ​​ത്ര​​ക്കാ​​ര്‍ ചൂ​​ണ്ടി​​ക്കാ​​ട്ടു​​ന്നു.

കെ​​എ​​സ്-37, കെ​​എ​​സ്-112 സ്വി​​ഫ്റ്റ് ബ​​സു​​ക​​ളാ​​ണ് വേ​​ളാ​​ങ്ക​​ണ്ണി റൂ​​ട്ടി​​ല്‍ ഇ​​പ്പോ​​ള്‍ സ​​ര്‍​വീ​​സ് ന​​ട​​ത്തു​​ന്ന​​ത്. ക​​ഴി​​ഞ്ഞ ദി​​വ​​സം പാ​​ല​​ക്കാ​​ട്ടു​​വ​​ച്ച് ഈ ​​ബ​​സ് കേ​​ടാ​​യ​​തി​​നെ​ത്തു​​ട​​ര്‍​ന്ന് അ​​വി​​ടെ​​നി​​ന്നു യാ​​ത്ര​​ക്കാ​​രെ പൊ​​ള്ളാ​​ച്ചി​​വ​​രെ ഫാ​​സ്റ്റ് പാ​​സ​​ഞ്ച​​ര്‍ ബ​​സി​​ലാ​​ണ് എ​​ത്തി​​ച്ച​​തെ​​ന്നു പ​​രാ​​തി​​യു​​ണ്ട്. ഈ ​​സാ​​ഹ​​ച​​ര്യ​​ത്തി​​ല്‍ ഈ ​​സ​​ര്‍​വീ​​സ് കെ​​എ​​സ്ആ​​ര്‍​ടി​​സി ഏ​​റ്റെ​​ടു​​ത്ത് നേ​​രി​​ട്ട് സൂ​​പ്പ​​ര്‍ എ​​ക്‌​​സ്പ്ര​​സാ​​യി ഓ​​ടി​​ക്ക​​ണ​​മെ​​ന്ന അ​​ഭി​​പ്രാ​​യ​​മാ​​ണ് ഉ​​യ​​ര്‍​ന്നി​​രി​​ക്കു​​ന്ന​​ത്.

കേ​​ര​​ള​​ത്തി​​ലെ പ്ര​​മു​​ഖ സ​​ര്‍​വീ​​സ് എ​​ന്ന​​റി​​യ​​പ്പെ​​ടു​​ന്ന വേ​​ളാ​​ങ്ക​​ണ്ണി സ​​ര്‍​വീ​​സ് എ​​ല്ലാ​​ക്കാ​​ല​​ത്തും ലാ​​ഭ​​ക​​ര​​മാ​​യ സ​​ര്‍​വീ​​സാ​​ണ്. സ്വി​ഫ്റ്റ് ഏ​​റ്റെ​​ടു​​ത്ത് ഡീ​​ല​​ക്‌​​സാ​​ക്കി​​യ​​തോ​​ടെ​​യാ​​ണ് യാ​​ത്ര​​ക്കാ​​രു​​ടെ എ​​ണ്ണം ഗ​​ണ്യ​​മാ​​യി ​കു​​റ​​ഞ്ഞ​ത്. സൂ​പ്പ​​ര്‍ എ​​ക്‌​​സ്പ്ര​​സി​​ന് ചാ​​ര്‍​ജ് 730 രൂ​​പ​​യാ​​യി​​രു​​ന്നു. ഡീ​​ല​​ക്‌​​സ് ആ​​ക്കി​​യ​​തോ​​ടെ ചാ​​ര്‍​ജ് 870 രൂ​​പ​​യാ​​യി വ​​ര്‍​ധി​​ച്ച​​തോ​​ടെ​​യാ​​ണ് യാ​​ത്ര​​ക്കാ​​ര്‍ ഈ ​​സ​​ര്‍​വീ​​സി​​നെ കൈ​​വി​​ട്ടു തു​​ട​​ങ്ങി​​യ​​ത്.

പ​​ഴ​​നി സ​​ര്‍​വീ​​സ് ചേ​​ര്‍​ത്ത​​ല​​യി​​ലേ​​ക്ക് മാ​​റ്റാ​​ന്‍ നീ​​ക്കം?

ച​​ങ്ങ​​നാ​​ശേ​​രി ഡി​​പ്പോ​​യി​​ല്‍നി​​ന്നു കോ​​ട്ട​​യം, കു​​മ​​ളി, ക​​മ്പം, തേ​​നി, പെ​​രി​​യ​​കു​​ളം​​വ​​ഴി പ​​ഴ​​നി​​യി​ലേ​ക്ക് ന​​ട​​ത്തു​​ന്ന സൂ​​പ്പ​​ര്‍ ഫാ​​സ്റ്റ് സ​​ര്‍​വീ​​സ് ചേ​​ര്‍​ത്ത​​ല ഡി​​പ്പോ​​യി​​ലേ​​ക്ക് ന​​ട​​ത്താ​​ന്‍ അ​​ധി​​കാ​​ര​ത​​ല​​ങ്ങ​​ളി​​ല്‍ നീ​​ക്കം ന​​ട​​ക്കു​​ന്ന​​താ​​യി ആ​​ക്ഷേ​​പ​​മു​​ണ്ട്. ഈ ​​സ​​ര്‍​വീ​​സ് ച​​ങ്ങ​​നാ​​ശേ​​രി ഡി​​പ്പോ​​യി​​ല്‍​ത​​ന്നെ നി​​ല​​നി​​ര്‍​ത്ത​​ണ​​മെ​​ന്ന ആ​​വ​​ശ്യ​​മാ​​ണ് ഉ​​യ​​രു​​ന്ന​​ത്.