സ്ലാബ് തകര്‍ന്ന ഓടയുടെ മുകളില്‍ ഗ്രില്ലുകള്‍ സ്ഥാപിച്ചു
1478018
Sunday, November 10, 2024 7:20 AM IST
കുറുപ്പന്തറ: മാഞ്ഞൂര്‍ പഞ്ചായത്ത് ബസ് സ്റ്റാന്‍ഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് സ്ലാബ് തകര്‍ന്ന ഓടയുടെ മുകളില്‍ കമ്പി ഉപയോഗിച്ചുള്ള ഗ്രില്ലുകള്‍ സ്ഥാപിച്ചു. ഓടയുടെ സ്ലാബ് തകര്‍ന്നു കിടക്കുന്നത് അപകടഭീഷണി ഉയര്‍ത്തുന്നതായി ദീപിക റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണ് പഞ്ചായത്ത് ഗ്രില്ലുകള്‍ സ്ഥാപിച്ചതെന്ന് വൈസ് പ്രസിഡന്റ് ബിജു കൊണ്ടൂക്കാലാ പറഞ്ഞു.
ദിവസങ്ങളായി സ്ലാബ് തകര്‍ന്ന് കിടക്കുകയാണെങ്കിലും മാറ്റി സ്ഥാപിക്കുന്നതിനുള്ള നടപടികളൊന്നും അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ലെന്ന് ദീപിക ചൂണ്ടിക്കാണിച്ചിരുന്നു. റോഡില്‍നിന്നു തിരിഞ്ഞു സ്റ്റാന്‍ഡിലേക്ക് പ്രവേശിക്കുന്നത് ഓടയുടെ മുകളിലൂടെയാണ്.
ഓടയ്ക്കുമീതെ സ്ഥാപിച്ചിരുന്ന രണ്ട് സ്ലാബുകള്‍ക്ക് പകരമായാണ് ഗ്രില്ലുകള്‍ സ്ഥാപിച്ചിരിക്കുന്നത്. സ്റ്റാന്‍ഡിലേക്കു ബസുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ കയറുന്ന ഭാഗത്താണ് സ്ലാബുകള്‍ തകര്‍ന്നത്.
ഗ്രില്ലുകള്‍ സ്ഥാപിച്ചതിന് സമീപത്തെ മറ്റ് സ്ലാബുകളും തകര്‍ച്ചയുടെ വക്കിലാണെന്ന് വ്യാപാരികളും ഓട്ടോറിക്ഷാ ഡ്രൈവര്‍മാരും മുന്നറിയിപ്പ് നല്കുന്നു. അധികൃതര്‍ സ്ലാബുകളുടെ ബലക്ഷയം പരിശോധിക്കന് നടപടി സ്വീകരിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.