എ​രു​മേ​ലി: ശ​ബ​രി​മ​ല സീ​സ​ണി​ൽ ദേ​വ​സ്വം ബോ​ർ​ഡി​ന് വ​ൻ തോ​തി​ൽ വ​രു​മാ​നം ല​ഭി​ക്കു​ന്ന പാ​ര്‍​ക്കിം​ഗ്, ശൗ​ചാ​ല​യ​ങ്ങ​ൾ, ചെ​ണ്ട​മേ​ളം എ​ന്നി​വ​യു​ടെ ലേ​ലം എ​രു​മേ​ലി​യി​ൽ ഇ​തു​വ​രെ ന​ട​ന്നി​ല്ല. അ​തേ​സ​മ​യം ദേ​വ​സ്വം ബോ​ര്‍​ഡി​ന്‍റെ ഒ​ഴി​കെ​യു​ള്ള പാ​ര്‍​ക്കിം​ഗ്, ശൗ​ചാ​ല​ങ്ങ​ള്‍ ഏ​താ​ണ്ട് പ്ര​വ​ര്‍​ത്ത​ന സ​ജ്ജ​മാ​യി​ക്ക​ഴി​ഞ്ഞു. ലേ​ല​ങ്ങ​ൾ ന​ട​ന്നി​ല്ലെ​ങ്കി​ലും പാ​ര്‍​ക്കിം​ഗ്, ശൗ​ചാ​ല​യ​ങ്ങ​ൾ, ചെ​ണ്ട​മേ​ളം എ​ന്നി​വ​യു​ടെ ഫീ​സ് നി​ര​ക്കു​ക​ൾ പ്ര​സി​ദ്ധ​പ്പെ​ടു​ത്തി ബോ​ർ​ഡു​ക​ൾ ദേ​വ​സ്വം അ​ധി​കൃ​ത​ർ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.

ഈ ​നി​ര​ക്കു​ക​ളി​ൽ നി​ന്ന് കു​റ​ഞ്ഞ വ​രു​മാ​നം മാ​ത്ര​മാ​ണ് ല​ഭി​ക്കു​ക​യെ​ന്നും എ​ന്നാ​ൽ, ലേ​ലം പി​ടി​ക്കേ​ണ്ട​ത് വ​ൻ തു​ക​യ്ക്കാ​ണെ​ന്നും ക​രാ​റു​കാ​ർ ആ​രോ​പി​ക്കു​ന്നു. വ​ൻ തു​ക മൂ​ലം ഇ​ത്ത​വ​ണ ലേ​ല​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​തെ പ്ര​ധാ​ന ക​രാ​റു​കാ​ർ വി​ട്ടു​നി​ൽ​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ വ​ര്‍​ഷ​വും വ​ൻ തു​ക​യ്ക്കാ​ണ് ലേ​ല​ങ്ങ​ൾ ന​ട​ന്ന​ത്. ഇ​ത് ഒ​ട്ടേ​റെ പ​രാ​തി​ക​ള്‍ സൃ​ഷ്ടി​ച്ചി​രു​ന്നു.

ദേ​വ​സ്വം ബോ​ര്‍​ഡ് മൈ​താ​ന​ങ്ങ​ളി​ല്‍ കു​ത്ത​ക ലേ​ലം പി​രി​ക്കു​ന്ന​തി​നാ​യി 47,96,285 രൂ​പ​യാ​ണ് ദേ​വ​സ്വം ബോ​ര്‍​ഡ് അ​ടി​സ്ഥാ​ന നി​ര​ക്കാ​യി നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. ആ​ല​മ്പ​ള്ളി ശൗ​ചാ​ല​യ​ത്തി​ന് 49,88,037 രൂ​പ​യും വ​ലി​യ സ്റ്റേ​ഡി​യ​ത്തി​ലെ ശൗ​ചാ​ല​യ​ത്തി​ന് 23,12,099 രൂ​പ​യും സ്‌​കൂ​ളി​ന് സ​മീ​പ​മു​ള്ള ശൗ​ചാ​ല​യ​ത്തി​ന് 9,50,250 രൂ​പ​യു​മാ​ണ് ദേ​വ​സ്വം ബോ​ര്‍​ഡ് അ​ടി​സ്ഥാ​ന ലേ​ല തു​ക​യാ​യി നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്.

ഉ​യ​ർ​ന്ന തു​ക​യ്ക്ക് ലേ​ല​ങ്ങ​ൾ പി​ടി​ക്കു​ന്ന​വ​ർ ന​ഷ്ടം ഒ​ഴി​വാ​ക്കാ​ൻ പാ​ർ​ക്കിം​ഗ് ഫീ​സ്, ശൗ​ചാ​ല​യ​ങ്ങ​ളു​ടെ ഫീ​സ്, ചെ​ണ്ട​മേ​ള​ത്തി​ന്‍റെ ഫീ​സ് എ​ന്നി​വ അ​മി​ത നി​ര​ക്കി​ൽ ഈ​ടാ​ക്കാ​ൻ നി​ർ​ബ​ന്ധി​ത​രാ​വു​ക​യാ​ണ്.