കോ​​ട്ട​​യം: പാ​​ലാ​​യി​​ൽ ന​​ട​​ക്കു​​ന്ന സം​​സ്ഥാ​​ന വെ​​റ്റ​​റ​​ന്‍​സ് കാ​​യി​​ക​​മേ​​ള ആ​​ദ്യ​​ദി​​നം പി​​ന്നി​​ട്ട​​പ്പോ​​ള്‍ ആ​​തി​​ഥേ​​യ​​രാ​​യ കോ​​ട്ട​​യം 210 പോ​​യി​​ന്‍റു​​മാ​​യി ഒ​​ന്നാം സ്ഥാ​​ന​​ത്തും 160 പോ​​യി​​ന്‍റു​​മാ​​യി തൃ​​ശൂ​​ര്‍ ര​​ണ്ടാ​​മ​​തും 130 പോ​​യി​​ന്‍റോ​​ടെ തി​​രു​​വ​​ന​​ന്ത​​പു​​രം മൂ​​ന്നാം സ്ഥാ​​ന​​ത്തും തു​​ട​​രു​​ന്നു.

ര​​ണ്ടു ദി​​വ​​സ​​ങ്ങ​​ളാ​​യി ന​​ട​​ക്കു​​ന്ന കാ​​യി​​ക​​മേ​​ള​​യി​​ല്‍ അ​​ഞ്ഞൂ​​റി​​ല്‍​പ്പ​​രം പു​​രു​​ഷ, വ​​നി​​താ കാ​​യി​​ക​​താ​​ര​​ങ്ങ​​ള്‍ വി​​വി​​ധ വി​​ഭാ​​ഗ​​ങ്ങ​​ളി​​ലാ​​യി മ​​ത്സ​​രി​​ക്കും. 30 വ​​യ​​സ് മു​​ത​​ല്‍ 90 വ​​യ​​സ് വ​​രെ​​യു​​ള്ള​​വ​​ര്‍ ഒ​​രേ മ​​ന​​സോ​​ടെ ട്രാ​​ക്കി​​ലും ഫീ​​ല്‍​ഡി​​ലും പ്രാ​​യ​​ത്തെ വെ​​ല്ലു​​ന്ന ചു​​റു​​ചു​​റു​​ക്കോ​​ടെ​​യാ​​ണ് മാ​​റ്റു​​ര​​യ്ക്കു​​ന്ന​​ത്. മ​​ത്സ​​ര​​ങ്ങ​​ള്‍ ഇ​​ന്ന് സ​​മാ​​പി​​ക്കും. വൈ​​റ്റ​​റ​​ന്‍​സ് അ​​ത്‌​​ല​​റ്റി​​ക് ഫെ​​ഡ​​റേ​​ഷ​​ന്‍ ഓ​​ഫ് ഇ​​ന്ത്യ കേ​​ര​​ള​​യാ​​ണ് സം​​സ്ഥാ​​ന വൈ​​റ്റ​​റ​​ന്‍​സ് ചാ​​മ്പ്യ​​ന്‍​ഷി​​പ്പ് സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന​​ത്.

പാ​​ലാ മു​​നി​​സി​​പ്പ​​ല്‍ സ്റ്റേ​​ഡി​​യ​​ത്തി​​ല്‍ ആ​​രം​​ഭി​​ച്ച കാ​​യി​​ക​​മേ​​ള പാ​​ലാ ന​​ഗ​​ര​​സ​​ഭാ ചെ​​യ​​ര്‍​മാ​​ന്‍ ഷാ​​ജു തു​​രു​​ത്ത​​ന്‍ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. കെ.​​എം. മാ​​ണി മെ​​മ്മോ​​റി​​യ​​ല്‍ എ​​വ​​ര്‍ റോ​​ളിം​​ഗ് ട്രോ​​ഫി ജോ​​സ് കെ. ​​മാ​​ണി എം​​പി സം​​ഘാ​​ട​​ക​​ര്‍​ക്ക് കൈ​​മാ​​റി.

താ​​ര​​ങ്ങ​​ളാ​​യി ഇ​​വ​​ര്‍

കെ.​​സി. ജോ​​സ​​ഫി​​ന് മൂ​​ന്നു സ്വ​​ര്‍​ണം

പാ​​ലാ വ​​ള്ളി​​ച്ചി​​റ സ്വ​​ദേ​​ശി​​യാ​​യ കെ.​​സി. ജോ​​സ​​ഫ് 85 വ​​യ​​സി​​നു മു​​ക​​ളി​​ലു​​ള്ള​​വ​​രു​​ടെ കാ​​റ്റ​​ഗ​​റി​​യി​​ല്‍ നൂ​​റു മീ​​റ്റ​​റി​​ലും നാ​​നൂ​​റ് മീ​​റ്റ​​റി​​ലും എ​​ണ്ണൂ​​റ് മീ​​റ്റ​​റി​​ലും ഒ​​ന്നാം സ്ഥാ​​നം ക​​ര​​സ്ഥ​​മാ​​ക്കി. സ്‌​​കൂ​​ള്‍ കാ​​ലം മു​​ത​​ല്‍ മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍ പ​​ങ്കെ​​ടു​​ക്കാ​​റു​​ണ്ട്. പ​​ഠ​​നം ക​​ഴി​​ഞ്ഞ് ജോ​​ലി​​യി​​ല്‍ പ്ര​​വേ​​ശി​​ച്ച​​പ്പോ​​ഴും പ​​രി​​ശീ​​ല​​നം മു​​ട​​ക്കി​​യി​​ട്ടി​​ല്ല.

ഇ​​ദ്ദേ​​ഹം എ​​ന്നും രാ​​വി​​ലെ വീ​​ടി​​നു സ​​മീ​​പം പ​​രി​​ശീ​​ല​​നം ന​​ട​​ത്തു​​ന്നു​​ണ്ട്. ദി​​വ​​സേ​​ന അ​​ഞ്ചു കി​​ലോ​​മീ​​റ്റ​​റി​​ല​​ധി​​കം ഓ​​ടും. ചി​​ട്ട​​യാ​​യ ഭ​​ക്ഷ​​ണ​​ക്ര​​മ​​വും വ്യാ​​യാ​​മ​​വും പാ​​ലി​​ക്കു​​ന്ന​​താ​​ണ് ത​​ന്‍റെ വി​​ജ​​യ​​ത്തി​​ന് പി​​ന്നി​​ലെ​​ന്ന് 86 വ​​യ​​സു​​കാ​​ര​​നാ​​യ അ​​ദ്ദേ​​ഹം പ​​റ​​യു​​ന്നു.

കെ. ​​വി​​ജ​​യകു​​മാ​​ര്‍

70 വ​​യ​​സ് കാ​​റ്റ​​ഗ​​റി​​യി​​ല്‍ പാ​​ല​​ക്കാ​​ട് ജി​​ല്ല​​യ്ക്കു​​വേ​​ണ്ടി മ​​ത്സ​​രി​​ക്കു​​ന്നു. പ​​ങ്കെ​​ടു​​ത്ത നൂ​​റു മീ​​റ്റ​​റി​​ലും ലോം​​ഗ്ജം​​പി​​ലും ഒ​​ന്നാം സ്ഥാ​​ന​​ത്തെ​​ത്തി. എ​​ട്ടാം ക്ലാ​​സ് മു​​ത​​ല്‍ കാ​​യി​​ക രം​​ഗ​​ത്തു​​ണ്ട്. കൊ​​ളം​​ബോ, സിം​​ഗ​​പ്പു​​ര്‍ തു​​ട​​ങ്ങി​​യ രാ​​ജ്യ​​ങ്ങ​​ളി​​ല്‍ ന​​ട​​ന്ന വൈ​​റ്റ​​റ​​ന്‍​സ് ചാ​​മ്പ്യ​​ന്‍​ഷി​​പ്പു​​ക​​ളി​​ല്‍ ട്രി​​പ്പി​​ള്‍ ജം​​പി​​ല്‍ പ​​ങ്കെ​​ടു​​ത്തി​​ട്ടു​​ണ്ട്.

സു​​ന്ദ​​ര്‍​രാ​​ജ്

പാ​​ലാ​​യി​​ല്‍ ന​​ട​​ക്കു​​ന്ന സം​​സ്ഥാ​​ന വെ​​റ്റ​​റ​​ന്‍​സ് കാ​​യി​​ക​​മേ​​ള​​യി​​ല്‍ കോ​​ഴി​​ക്കോ​​ട് ജി​​ല്ല​​യെ പ്ര​​തി​​നി​​ധീ​​ക​​രി​​ച്ച് 5000 മീ​​റ്റ​​ര്‍ (60 വ​​യ​​സ്) ന​​ട​​ത്ത​​ത്തി​​ല്‍ ഒ​​ന്നാ​​മ​​തെ​​ത്തി.

അ​​ഡ്വ. എം.​​കെ. അ​​ബ്ദു​​ള്‍ സ​​ലാം

50 വ​​യ​​സ് കാ​​റ്റ​​ഗ​​റി​​യി​​ല്‍ മ​​ത്സ​​രി​​ക്കു​​ന്നു. നൂ​​റു മീ​​റ്റ​​ര്‍ മ​​ത്സ​​ര​​ത്തി​​ല്‍ ര​​ണ്ടാം സ്ഥാ​​ന​​വും ലോം​​ഗ്ജം​​പ് മ​​ത്സ​​ര​​ത്തി​​ല്‍ 4.17 മീ​​റ്റ​​ര്‍ ചാ​​ടി ഒ​​ന്നാം സ്ഥാ​​ന​​വും ക​​ര​​സ്ഥ​​മാ​​ക്കി. കോ​​ള​​ജ് കാ​​ലം​​മു​​ത​​ല്‍ കാ​​യി​​ക മേ​​ള​​ക​​ളി​​ല്‍ സ​​ജീ​​വ​​മാ​​ണ്. കാ​​ലി​​ക്ക​​ട്ട് യൂ​​ണി​​വേ​​ഴ്‌​​സി​​റ്റി​​യെ പ്ര​​തി​​നി​​ധീ​​ക​​രി​​ച്ച് മ​​ത്സ​​രി​​ച്ചി​​രു​​ന്നു.

ഫി​​ലി​​പ്പീ​​ന്‍​സ്, ദു​​ബാ​​യി തു​​ട​​ങ്ങി​​യ സ്ഥ​​ല​​ങ്ങ​​ളി​​ല്‍ ന​​ട​​ന്ന വെ​​റ്റ​​റ​​ന്‍​സ് കാ​​യി​​ക​​മേ​​ള​​ക​​ളി​​ല്‍ പ​​ങ്കെ​​ടു​​ത്തി​​രു​​ന്നു. ഇ​​ന്ത്യ​​ക്കു​​വേ​​ണ്ടി വി​​വി​​ധ അ​​ന്താ​​രാ​​ഷ്ട്ര മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍ പ​​ങ്കെ​​ടു​​ത്തി​​ട്ടു​​ണ്ട്. മു​​ന്‍ ജി​​ല്ലാ പ​​ബ്ലി​​ക് പ്രോ​​സി​​ക്യൂ​​ട്ട​​റാ​​ണ്.

വി. ​​കെ. ത​​ങ്ക​​മ്മ

പ​​ത്ത​​നം​​തി​​ട്ട ചി​​റ്റാ​​ര്‍ സ്വ​​ദേ​​ശി​​യാ​​യ വി.​​കെ. ത​​ങ്ക​​മ്മ 70 വ​​യ​​സ് കാ​​റ്റ​​ഗ​​റി​​യി​​ലാ​​ണ് മ​​ത്സ​​രി​​ച്ച​​ത്. ഇ​​ന്ന​​ലെ ന​​ട​​ന്ന 100 മീ​​റ്റ​​റി​​ലും ലോം​​ഗ് ജം​​പി​​ലും സ്വ​​ര്‍​ണം നേ​​ടി. പ​​ത്ത​​നം​​തി​​ട്ട​​യി​​ലു​​ള്ള സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ലെ ന​​ഴ്‌​​സാ​​യി വി​​ര​​മി​​ച്ചു.

ചൈ​​ന,ശ്രീ​​ല​​ങ്ക, ദു​​ബാ​​യ് തു​​ട​​ങ്ങി വി​​വി​​ധ രാ​​ജ്യ​​ങ്ങ​​ളി​​ലെ വെ​​റ്റ​​റ​​ന്‍​സ് കാ​​യി​​ക മേ​​ള​​യി​​ല്‍ പ​​ങ്കെ​​ടു​​ത്തി​​ട്ടു​​ണ്ട്. വെ​​റ്റ​​റ​​ന്‍​സ് കാ​​യി​​ക മേ​​ള​​യി​​ലെ ലോം​​ഗ്ജം​​പ് മീ​​റ്റ് റി​​ക്കാ​​ര്‍​ഡി​​ന് ഉ​​ട​​മ​​യാ​​ണ്.

പി.​​കെ. ജോ​​സ്

കോ​​ട്ട​​യം കു​​ട​​മാ​​ളൂ​​ര്‍ സ്വ​​ദേ​​ശി. 80 വ​​യ​​സ് കാ​​റ്റ​​ഗ​​റി​​യി​​ല്‍ 100 മീ​​റ്റ​​റി​​ല്‍ ഒ​​ന്നാ​​മ​​തെ​​ത്തി. കു​​ട​​മാ​​ളൂ​​ര്‍ മോ​​ര്‍​ണിം​​ഗ് വാ​​ക്കേ​​ഴ്സ് ക്ല​​ബ് സ​​ജീ​​വ അം​​ഗ​​മാ​​ണ്. കു​​ട​​മാ​​ളൂ​​ര്‍ ജി​​എ​​ച്ച്എ​​സ് ആ​​യി​​രു​​ന്നു പ​​രി​​ശീ​​ല​​ന സ്ഥ​​ലം. സി​​ങ്ക​​പ്പൂ​​ര്‍, ഹോ​​ങ്കോം​​ഗ് എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ല്‍ ന​​ട​​ന്ന വെ​​റ്റ​​റ​​ന്‍​സ് കാ​​യി​​ക മേ​​ള​​യി​​ല്‍ പ​​ങ്കെ​​ടു​​ത്ത് സ​​മ്മാ​​നം നേ​​ടി​​യി​​ട്ടു​​ണ്ട്.

1968 മു​​ത​​ല്‍ കാ​​യി​​ക​​രം​​ഗ​​ത്ത് സ​​ജീ​​വ​​മാ​​ണ്. 92 ല്‍ ​​ബാം​​ഗ്ലൂ​​രി​​ൽ ന​​ട​​ന്ന ഏ​​ഷ്യ​​ന്‍ വെ​​റ്റ​​റ​​ന്‍​സ് കാ​​യി​​ക മേ​​ള​​യി​​ലും പ​​ങ്കെ​​ടു​​ത്ത് വി​​ജ​​യി​​യാ​​യി​​ട്ടു​​ണ്ട്.

പി. ​​സാ​​വി​​ത്രി

തി​​രു​​വ​​ന​​ന്ത​​പു​​രം ജി​​ല്ല​​യ്ക്കാ​​യാ​​ണ് മ​​ത്സ​​രി​​ച്ച​​ത്. പാ​​ല​​ക്കാ​​ട് ബി​​എ​​സ്എ​​ന്‍​എ​​ല്‍ ജീ​​വ​​ന​​ക്കാ​​രി​​യാ​​യി വി​​ര​​മി​​ച്ചു. 80 വ​​യ​​സ് വി​​ഭാ​​ഗ​​ത്തി​​ലാ​​ണ് മ​​ത്സ​​രി​​ക്കു​​ന്ന​​ത്. 1000 മീ​​റ്റ​​ര്‍ ന​​ട​​ത്ത​​ത്തി​​ലും 100 മീ​​റ്റ​​ര്‍ ഓ​​ട്ട​​ത്തി​​ലും ഒ​​ന്നാ​​മ​​തെ​​ത്തി.