ച​ങ്ങ​നാ​ശേ​രി ന​ഗ​ര​സ​ഭ​യി​ല്‍ സ്വ​ച്ഛ​ത ഹി ​സേ​വ കാ​മ്പ​യി​ന്‍
Saturday, September 21, 2024 7:23 AM IST
ച​ങ്ങ​നാ​ശേ​രി: സ്വ​ച്ഛ​ത ഹി ​സേ​വ കാ​മ്പ​യി​ന്‍ ലോ​ഗോ പ്ര​കാ​ശ​നം ന​ഗ​ര​സ​ഭാ ചെ​യ​ര്‍പേ​ഴ്‌​സ​ണ്‍ കൃ​ഷ്ണ​കു​മാ​രി രാ​ജ​ശേ​ഖ​ര​ന്‍ നി​ര്‍വ​ഹി​ച്ചു. വൈ​സ് ചെ​യ​ര്‍മാ​ന്‍ മാ​ത്യൂ​സ് ജോ​ര്‍ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കാ​മ്പ​യി​നി​ല്‍ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ശു​ചി​ത്വ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ള്‍, ശു​ചി​ത്വ പ്ര​തി​ജ്ഞ, സ​ര്‍ക്കാ​ര്‍ സ്വ​കാ​ര്യ ഓ​ഫീ​സു​ക​ളി​ല്‍ ശു​ചീ​ക​ര​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍, ശു​ചി​ത്വ സ​ന്ദേ​ശ​മ​നു​ഷ്യ​ച്ച​ങ്ങ​ല, മെ​ഗാ​മാ​സ് ക്ലീ​ന്‍ ഡ്രൈ​വു​ക​ള്‍ തു​ട​ങ്ങി​യ​വ സം​ഘ​ടി​പ്പി​ക്കാ​ന്‍ യോ​ഗം തീ​രു​മാ​നി​ച്ചു.


ഇ​തി​ന്‍റെ ന​ട​ത്തി​പ്പി​നാ​യി 25ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ഒ​രു സം​ഘാ​ട​ന സ​മി​തി യോ​ഗം ചേ​രാ​ന്‍ തീ​രു​മാ​ന​മാ​യി. സ്റ്റാ​ന്‍ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍പേ​ഴ്‌​സ​ണ്‍മാ​രാ​യ എ​ല്‍സ​മ്മ ജോ​ബ, പി.​എ.​നി​സാ​ര്‍, കെ.​എം. നെ​ജി​യാ, മു​ന്‍ ചെ​യ​ര്‍പേ​ഴ്‌​സ​ണ്‍ ബീ​ന ജോ​ബി, രാ​ജു ചാ​ക്കോ, മു​രു​ക​ന്‍, ബാ​ബു തോ​മ​സ്, മു​നി​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി സ​ജി എ​ല്‍. എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.