പാഴ്‌വസ്തുക്കളിൽനിന്ന് ചിത്രങ്ങൾ സൃഷ്ടിച്ച് റെ​ജി തോമസ്
Friday, September 20, 2024 7:05 AM IST
കോ​ട്ട​യം: തു​ണി​ക്ക​ഷ​ണ​ങ്ങ​ളും ക​ട​ലാ​സ് ക​ഷ്‌​ണ​ങ്ങ​ളും ഉ​ണ്ടെ​ങ്കി​ൽ നി​ഷ്പ്ര​യാ​സം ചി​ത്രം റെ​ഡി​യാ​ക്കാ​മെ​ന്ന് തെ​ളി​യി​ക്കു​ക​യാ​ണ് ക​റു​ക​ച്ചാ​ൽ മാ​ന്തു​രു​ത്തി സ്വ​ദേ​ശി​യാ​യ റെ​ജി തോ​മ​സ്.

ക​ഥ​ക​ളി രൂ​പ​ങ്ങ​ളും വി​വി​ധ ത​ര​ത്തി​ലു​ള്ള ചി​ത്ര​ങ്ങ​ളും ക​ട​ലാ​സും തു​ണി​യും കൊ​ണ്ട് നി​ർമി​ച്ചെ​ടു​ക്കു​ക്കു​ന്ന റെ​ജി കെ​എ​സ്ആ​ർ​ടി​സി ടി​ക്ക​റ്റു​ക​ളും ചി​ത്ര​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കാ​റു​ണ്ട്. കാ​ൽ​നൂ​റ്റാ​ണ്ടാ​യി ചി​ത്ര​ര​ച​നാ രം​ഗ​ത്തു​ണ്ട് റെ​ജി.


കോ​ട്ട​യം ല​ളി​ത​ക​ലാ അ​ക്കാ​ദ​മി ആ​ർ​ട്ട് ഗാ​ല​റി​യി​ൽ റെ​ജി​യു​ടെ ചി​ത്ര​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​നം ആ​രം​ഭി​ച്ചു. 23 വ​രെ പ്ര​ദ​ർ​ശ​നം ഉ​ണ്ട്. പെ​ൻ​സി​ലും നി​റ​ങ്ങ​ളും ഉ​പ​യോ​ഗി​ച്ചു കാ​ൻ​വാ​സി​ൽ തീ​ർ​ക്കു​ന്ന ചി​ത്ര​ങ്ങ​ളി​ൽനി​ന്നു തി​ക​ച്ചും വ്യ​ത്യ​സ്ത​മാ​ണ് ഇ​വ.

മ​നു​ഷ്യ​ർ ഉ​പ​യോ​ഗ ശൂ​ന്യ​മാ​യി പാ​ഴാ​ക്കു​ന്ന​വ​യെ​യാ​ണ് ചി​ത്ര നി​ർ​മാ​ണ​ത്തി​നാ​യി ഇ​ദ്ദേ​ഹം ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഇ​ത് കാ​ണാ​നാ​യി എ​ത്തു​ന്ന​വ​ർ ധാ​രാ​ള​മാ​ണ്.