ശു​ശ്രൂ​ഷ​യും പ്രാ​ർ​ഥ​ന​യും ഒ​രു​മി​ച്ച് സ​മ്മാ​നി​ക്കാ​ൻ എ​ൽ​എ​ആ​ർ സ​ന്യാ​സി​നി​മാ​ർ​ക്ക് ക​ഴി​ഞ്ഞു: മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട്
Saturday, September 21, 2024 12:10 AM IST
കു​റ​വി​ല​ങ്ങാ​ട്: ശു​ശ്രൂ​ഷ​യും പ്രാ​ർ​ഥ​ന​യും ഒ​രു​മി​ച്ച് സ​മൂ​ഹ​ത്തി​ന് സ​മ്മാ​നി​ക്കാ​ൻ എ​ൽ​എ​ആ​ർ സ​ന്യാ​സി​നി​മാ​ർ​ക്ക് ക​ഴി​ഞ്ഞ​താ​യി പാ​ലാ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോസ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് പ​റ​ഞ്ഞു. എ​ൽ​എ​ആ​ർ സ​ന്യാ​സി​നീ സ​മൂ​ഹ​ത്തി​ന്‍റെ പ്ലാ​റ്റി​നം ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ കേ​ര​ള​ത​ല​ത്തി​ലു​ള്ള സ​മാ​പ​ന​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു ബി​ഷ​പ്.

പേ​രി​ന്‍റെ അ​ർ​ഥം പ്ര​സ​ക്ത​മാ​ക്കി സേ​വ​ന​ത്തി​ന്‍റെ സു​വി​ശേ​ഷം സ​മ്മാ​നി​ക്കാ​ൻ എ​ൽ​എ​ആ​ർ സ​ന്യാ​സി​നീ സ​മൂ​ഹ​ത്തി​ന് ക​ഴി​ഞ്ഞി​ട്ടു​ണ്ട്. സ​മ​ർ​പ്പി​ത​ജീ​വി​ത​ത്തെ​ക്കു​റി​ച്ച് രൂ​പ​ത​യ്ക്ക് ന​വ​മാ​യ കാ​ഴ്ച​പ്പാ​ട് എ​ൽ​എ​ആ​ർ സ​മ്മാ​നി​ച്ചി​ട്ടു​ണ്ടെ​ന്നും മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് പ​റ​ഞ്ഞു.

പാ​ലാ രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ജോ​സ​ഫ് ക​ണി​യോ​ടി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മോ​ൻ​സ് ജോ​സ​ഫ് എം​എ​ൽ​എ കൈ​യെ​ഴു​ത്ത് മാ​സി​ക പ്ര​കാ​ശ​നം ചെ​യ്തു. ചേ​ർ​പ്പു​ങ്ക​ൽ മാ​ർ സ്ലീ​വാ ന​ഴ്‌​സിം​ഗ് കോ​ള​ജ് ഡ​യ​റ​ക്ട​ർ റ​വ. ഡോ. ​ജോ​സ​ഫ് കു​ഴി​ഞ്ഞാ​ലി​ൽ, കു​റ​വി​ല​ങ്ങാ​ട് മേ​ജ​ർ ആ​ർ​ക്കി എ​പ്പി​സ്‌​ക്കോ​പ്പ​ൽ മ​ർ​ത്ത്മ​റി​യം അ​ർ​ക്കദി​യാ​ക്കോ​ൻ തീ​ർ​ഥാ​ട​ന​കേ​ന്ദ്രം ആ​ർ​ച്ച്പ്രീ​സ്റ്റ് റ​വ.​ഡോ. അ​ഗ​സ്റ്റി​ൻ കൂ​ട്ടി​യാ​നി​യി​ൽ, മ​ണ്ണ​യ്ക്ക​നാ​ട് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി വി​കാ​രി ഫാ. ​സ്‌​ക​റി​യ മ​ല​മാ​ക്ക​ൽ, മ​ര​ങ്ങാ​ട്ടു​പി​ള്ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബെ​ൽ​ജി ഇ​മ്മാ​നു​വ​ൽ, പ​ഞ്ചാ​യ​ത്തം​ഗം ജോ​സ​ഫ് ജോ​സ​ഫ്, ഇ​ട​വ​ക വി​ശ്വാ​സ പ​രി​ശീ​ല​ന​കേ​ന്ദ്രം ഹെ​ഡ്മാ​സ്റ്റ​ർ വി​ൽ​സ​ൺ കൂട​ത്തു​മു​റി​യി​ൽ, മ​ദ​ർ സു​പ്പീ​രി​യ​ർ സി​സ്റ്റ​ർ മ​റീ​ന ചാ​ക്കോ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.