പു​ളി​ഞ്ചു​വ​ട് - പ​രു​ത്തി​മു​ടി റോ​ഡ് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്ക​ണം
Friday, September 20, 2024 7:15 AM IST
പു​ളി​ഞ്ചു​വ​ട്: പു​ളി​ഞ്ചു​വ​ട്- പ​രു​ത്തി​മു​ടി റോ​ഡ് വ​ൻ ഗ​ർ​ത്ത​ങ്ങ​ൾ രൂ​പ​പ്പെ​ട്ട് ത​ക​ർ​ന്ന​തി​നെ തു​ട​ർ​ന്ന് ഗ​താ​ഗ​തം ദു​രി​ത പൂ​ർ​ണ​മാ​യി.

സി.​കെ. ആ​ശ എം​എ​ൽ​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്ന് അ​നു​വ​ദി​ച്ച തു​ക വി​നി​യോ​ഗി​ച്ച് പു​ന​ർ​നി​ർ​മി​ച്ച റോ​ഡാ​ണ് വീ​ണ്ടും ത​ക​ർ​ന്ന് കാ​ൽ​ന​ട പോ​ലും ദു​ഷ്ക​ര​മാ​യ നി​ല​യി​ലാ​യ​ത്.

മ​ഴ​ക്കാ​ല​ത്ത് കു​ഴി​ക​ളി​ൽ വെ​ള്ളം നി​റ​ഞ്ഞ് ചെ​ളി​ക്കു​ള​മാ​കു​ന്ന റോ​ഡ് മ​ഴ മാ​റി​യാ​ൽ പൊ​ടി​ശ​ല്യം രൂ​ക്ഷ​മാ​യി പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് ദു​രി​തം സ​മ്മാ​നി​ക്കു​ന്നു.


റോ​ഡി​നി​രു​വ​ശ​വു​മു​ള്ള വീ​ടു​ക​ളി​ലു​ള്ള​വ​ർ പൊ​ടി​ശ​ല്യ​ത്താ​ൽ വീ​ർ​പ്പു​മു​ട്ടു​ക​യാ​ണ്. വീ​ടു​ക​ളു​ടെ ജനലുകൾ തു​റ​ക്കാ​നാ​വാ​തെ കു​ടും​ബ​ങ്ങ​ൾ വ​ല​യു​ക​യാ​ണ്. റോ​ഡ് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കാ​ൻ അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം