മാ​മ​ല​ശേ​രി-​ത​ല​വെ​ട്ടിപ്പാ​ലം റോ​ഡ് ത​ക​ർ​ന്നു യാ​ത്ര ദു​ഷ്ക​ര​മാ​യി
Friday, July 5, 2024 6:52 AM IST
വെ​ച്ചൂ​ർ: വെ​ച്ചൂ​ർ ഔ​ട്ട് പോ​സ്റ്റി​ന് കി​ഴ​ക്ക് ദേ​വ​സ്വം​ക​രി, വ​ലി​യ​പു​തു​ക്ക​രി പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലേ​ക്കെ​ത്തു​ന്ന​തി​നു​ള്ള മാ​മ​ല​ശേ​രി-​ത​ല​വെ​ട്ടിപ്പാലം റോ​ഡ് ചെ​ളി​ക്കു​ള​മാ​യ​ത് ക​ർ​ഷ​ക​രേ​യും പ്ര​ദേ​ശ​വാ​സി​ക​ളേ​യും വ​ല​യ്ക്കു​ന്നു. പാ​ട​ശേ​ഖ​ര​ങ്ങ​ളു​ടെ ഓ​ര​ത്താ​യി 20 കു​ടും​ബ​ങ്ങ​ളാ​ണ് താ​മ​സി​ക്കു​ന്ന​ത്.

കാ​ൽ​ന​ട പോ​ലും ദു​ഷ്ക​ര​മാ​യ ഈ ​വ​ഴി​യി​ലൂ​ടെ​യാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ സ്കൂ​ളി​ലേ​ക്ക് പോ​കു​ന്ന​ത്. ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ റോ​ഡി​ന്‍റെ ത​ക​ർ​ന്ന ഭാ​ഗം ആ​രം​ഭി​ക്കു​ന്നി​ട​ത്ത് മാ​റ്റി​വ​ച്ചു ന​ട​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ പോ​കു​ന്ന​ത്.

കൃ​ഷി​യാ​രം​ഭി​ക്കു​ന്ന സ​മ​യ​മാ​കു​ന്ന​തി​നാ​ൽ ക​ർ​ഷ​ക​രും ഇ​തു​വ​ഴി ഏ​റെ പ​ണി​പ്പെ​ട്ടാ​ണ് പാ​ട​ത്തേ​ക്ക് പോ​കു​ന്ന​ത്. റോ​ഡ് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കു​ന്ന​തി​ന് അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.