ച​ങ്ങ​നാ​ശേ​രി-ക​വി​യൂ​ര്‍ റോ​ഡി​ന്‍റെ നി​ര്‍മാ​ണം പൂ​ര്‍ത്തി​യാ​ക്കാ​ന്‍ തീ​രു​മാ​നം
Tuesday, July 2, 2024 6:10 AM IST
ച​ങ്ങ​നാ​ശേ​രി: ക​വി​യൂ​ര്‍ ച​ങ്ങ​നാ​ശേ​രി റോ​ഡി​ന്‍റെ നി​ര്‍മാ​ണം പൂ​ര്‍ത്തി​യാ​ക്കാ​ന്‍ തീ​രു​മാ​ന​മാ​യി. ച​ങ്ങ​നാ​ശേ​രി എം​എ​ല്‍എ ജോ​ബ് മൈ​ക്കി​ള്‍, തി​രു​വ​ല്ല എം​എ​ല്‍എ മാ​ത്യു ടി. ​തോ​മ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കി​ഫ്ബി ചെ​യ​ര്‍മാ​ന്‍ ഡോ. ​കെ.​എം. അ​ബ്ര​ഹാ​മി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍ന്ന യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​ന​മാ​യ​ത്. ക​ഴി​ഞ്ഞ 14നാ​ണ് യോ​ഗം ചേ​ര്‍ന്ന​ത്.

നി​ര്‍മാ​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ഓ​ഗ​സ്റ്റ് 15ന് ​ആ​രം​ഭി​ക്കും. റോ​ഡി​ന്‍റെ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ തു​ട​ങ്ങു​ന്ന​തി​നു മു​മ്പു​ത​ന്നെ വാ​ട്ട​ര്‍ അ​ഥോ​റി​റ്റി​യു​ടെ നി​ര്‍മാ​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളും അ​തു​പോ​ലെ റോ​ഡ് പൂ​ര്‍വ​സ്ഥി​തി​യി​ലാ​ക്കു​ന്ന പ്ര​വ​ര്‍ത്ത​ന​ങ്ങ​ളും ചെ​യ്യു​മെ​ന്ന് വാ​ട്ട​ര്‍ അ​ഥോ​റി​റ്റി സൂ​പ്ര​ണ്ടിം​ഗ് എ​ന്‍ജി​നി​യ​ര്‍ ഹ​രി​കൃ​ഷ്ണ​ന്‍ അ​റി​യി​ച്ചു. ഇ​തി​ലേ​ക്കാ​യി ഏ​ക​ദേ​ശം 5.86 കോ​ടി രൂ​പ​യാ​ണ് വാ​ട്ട​ര്‍ അ​ഥോ​റി​റ്റി ഡി​പ്പോ​സി​റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്.

നി​ല​വി​ല്‍ മ​ണ്‍സൂ​ണ്‍ ഉ​ണ്ടാ​കു​ന്ന സ​മ​യ​ത്തും ശ​ബ​രി​മ​ല സീ​സ​ണ്‍ സ​മ​യ​ത്തും പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ നി​ര്‍ത്തി​വ​യ്ക്കു​മെ​ന്നും മ​റ്റ് സ​മ​യ​ങ്ങ​ളി​ല്‍ പ്ര​വ​ര്‍ത്ത​നം വ​ള​രെ വേ​ഗ​ത്തി​ലാ​ക്കു​മെ​ന്നും കെ​ആ​ര്‍എ​ഫ്ബി ഉ​ദ്യോ​ഗ​സ്ഥ​രും വാ​ട്ട​ര്‍ അ​ഥോ​റി​റ്റി ഉ​ദ്യോ​ഗ​സ്ഥ​രും ഉ​റ​പ്പ് ന​ല്‍കി.

2019മു​ത​ല്‍ പ്ര​ശ്ന​ബാ​ധി​ത​മാ​യി കി​ട​ക്കു​ന്ന റോ​ഡാ​ണി​ത്. പ്ര​ശ്‌​ന​ങ്ങ​ളെ​ല്ലാം പ​രി​ഹ​രി​ച്ച് നി​ര്‍മാ​ണം പു​ന​രാ​രം​ഭി​ക്കാ​ന്‍ ക​ഴി​യു​ന്ന​തി​ല്‍ അ​തി​യാ​യ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് ജോ​ബ് മൈ​ക്കി​ള്‍ പ​റ​ഞ്ഞു. യോ​ഗ​ത്തി​ല്‍ കെ​ആ​ര്‍എ​ഫ്ബി ഉ​ദ്യോ​ഗ​സ്ഥ​രാ​യ കെ.​പി. പു​രു​ഷോ​ത്ത​മ​ന്‍, പി.​എ. ഷൈ​ല, പു​രു​ഷോ​ത്ത​മ​ന്‍ തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ത്തു.