മൂന്നു ​പ​ഞ്ചാ​യ​ത്തുകളിൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്
Wednesday, July 3, 2024 11:55 PM IST
കോ​​ട്ട​​യം: ജി​​ല്ല​​യി​​ലെ മൂ​​ന്നു പ​​ഞ്ചാ​​യ​​ത്തു​​ക​​ളി​​ല്‍ 30ന് ​​ഉ​​പ​​തെ​​ര​​ഞ്ഞെ​​ടു​​പ്പ്. ചെ​​മ്പ് പ​​ഞ്ചാ​​യ​​ത്തി​​ലെ കാ​​ട്ടി​​ക്കു​​ന്ന് ( ഒ​​ന്നാം വാ​​ര്‍​ഡ്) പ​​ന​​ച്ചി​​ക്കാ​​ട് പ​​ഞ്ചാ​​യ​​ത്തി​​ലെ പൂ​​വ​​ന്‍​തു​​രു​​ത്ത് (20-ാം വാ​​ര്‍​ഡ്) വാ​​ക​​ത്താ​​നം പ​​ഞ്ചാ​​യ​​ത്തി​​ലെ പൊ​​ങ്ങ​​ന്താ​​നം (11-ാം വാ​​ര്‍​ഡ്) എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലാ​​ണ് ഉ​​പ​​തെ​​ര​​ഞ്ഞെ​​ടു​​പ്പ്. വി​​ജ്ഞാ​​പ​​നം ഇ​​ന്നു പു​​റ​​പ്പെ​​ടു​​വി​​ക്കും.

നാ​​മ​​നി​​ര്‍​ദേ​ശ​​പ​​ത്രി​​ക ഇ​​ന്നു മു​​ത​​ല്‍ 11 വ​​രെ സ​​മ​​ര്‍​പ്പി​​ക്കാം. സൂ​​ക്ഷ്മ പ​​രി​​ശോ​​ധ​​ന 12ന് ​​ന​​ട​​ത്തും. സ്ഥാ​​നാ​​ര്‍​ഥി​​ത്വം പി​​ന്‍​വ​​ലി​​ക്കാ​​നു​​ള്ള അ​​വ​​സാ​​ന തീ​​യ​​തി 15. വോ​​ട്ടെ​​ണ്ണ​​ല്‍ 31നു ​​രാ​​വി​​ലെ 10ന് ​​ന​​ട​​ക്കും. മാ​​തൃ​​കാ പെ​​രു​​മാ​​റ്റ​​ച്ച​​ട്ടം ര​​ണ്ടു മു​​ത​​ല്‍ നി​​ല​​വി​​ല്‍ വ​​ന്നു. ഉ​​പ​​തെ​​ര​​ഞ്ഞെ​​ടു​​പ്പു​​ള്ള ജി​​ല്ലാ, ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് നി​​യോ​​ജ​​ക​​മ​​ണ്ഡ​​ല​​ങ്ങ​​ളി​​ല്‍ ഉ​​ള്‍​പ്പെ​​ട്ടു​​വ​​രു​​ന്ന പ​​ഞ്ചാ​​യ​​ത്തു​​ക​​ളി​​ലെ മു​​ഴു​​വ​​ന്‍ വാ​​ര്‍​ഡു​​ക​​ളി​​ലും പെ​​രു​​മാ​​റ്റ​​ച​​ട്ടം ബാ​​ധ​​ക​​മാ​​ണ്.

എ​​ന്നാ​​ല്‍ പ​​ഞ്ചാ​​യ​​ത്തു​​ക​​ളി​​ല്‍ ആ ​​പ​​ഞ്ചാ​​യ​​ത്ത് പ്ര​​ദേ​​ശം മു​​ഴു​​വ​​നും ന​​ഗ​​ര​​സ​​ഭ​​ക​​ളി​​ല്‍ അ​​ത​​ത് വാ​​ര്‍​ഡു​​ക​​ളി​​ലു​​മാ​​ണ് പെ​​രു​​മാ​​റ്റ​​ച്ച​​ട്ടം ബാ​​ധ​​കം. ഒ​​ന്നി​​ന് പ്ര​​സി​​ദ്ധീ​​ക​​രി​​ച്ച പു​​തി​​യ വോ​​ട്ട​​ര്‍​പ​​ട്ടി​​ക അ​​ടി​​സ്ഥാ​​ന​​മാ​​ക്കി​​യാ​​ണ് ഉ​​പ​​തെ​​ര​​ഞ്ഞെ​​ടു​​പ്പ് ന​​ട​​ക്കു​​ക. വോ​​ട്ട​​ര്‍​പ​​ട്ടി​​ക അ​​ത​​ത് ത​​ദ്ദേ​​ശ​​സ്ഥാ​​പ​​ന​​ങ്ങ​​ളി​​ലും വി​​ല്ലേ​​ജ് , താ​​ലൂ​​ക്ക് ഓ​​ഫീ​​സു​​ക​​ളി​​ലും സം​​സ്ഥാ​​ന​​തെ​​ര​​ഞ്ഞെ​​ടു​​പ്പ് ക​​മ്മീ​​ഷ​​ന്‍റെ വെ​​ബ്‌​​സൈ​​റ്റി​​ലും ല​​ഭ്യ​​മാ​​ണ്.