സുവിശേഷത്തിനുവേണ്ടി ജീവിതം സമര്‍പ്പിക്കണം: മാര്‍ പെരുന്തോട്ടം
Thursday, July 4, 2024 6:50 AM IST
കോ​ട്ട​യ്ക്കു​പു​റം: ശ്ലീ​ഹ​ന്മാ​ര്‍ക്കി​ട​യി​ലെ ധൈ​ര്യ​ശാ​ലി​യാ​യി​രു​ന്ന തോ​മ്മാ​ശ്ലീ​ഹാ​യെ പോ​ലെ സു​വി​ശേ​ഷ മൂ​ല്യ​ങ്ങ​ള്‍ക്കും വി​ശ്വാ​സ ജീ​വി​ത​ത്തി​നും സ​മ​ര്‍പ്പി​ക്കാ​ന്‍ ത​യാ​റാ​ക​ണ​മെ​ന്നു ച​ങ്ങ​നാ​ശേ​രി ആ​ര്‍ച്ച്ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം.

കോ​ട്ട​യ്ക്കു​പു​റം സെ​ന്‍റ് മാ​ത്യൂ​സ് ഇ​ട​വ​ക​യു​ടെ ഒ​രു വ​ര്‍ഷം നീ​ണ്ടു​നി​ല്‍ക്കു​ന്ന വ​ജ്ര ജൂ​ബി​ലി ആ​ഘോ​ഷം വി​ശു​ദ്ധ കു​ര്‍ബാ​ന​മ​ധ്യേ തി​രി​തെ​ളി​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു ആ​ര്‍ച്ച്ബി​ഷ​പ്. സു​വി​ശേ​ഷ​ത്തി​നു​വേ​ണ്ടി ജീ​വി​തം സ​മ​ര്‍പ്പി​ക്കു​വാ​നു​ള്ള ധൈ​ര്യം ക്രൈ​സ്ത​വ മ​ക്ക​ളാ​യ ന​മ്മ​ള്‍ക്കു​ണ്ടാ​ക​ണ​മെ​ന്നും ആ​ര്‍ച്ച്ബി​ഷ​പ് കൂ​ട്ടി​ച്ചേ​ര്‍ത്തു.

വി​ശു​ദ്ധ കു​ര്‍ബാ​ന​യ്ക്കു​ശേ​ഷം ജൂ​ബി​ലി​യു​ടെ ഭാ​ഗ​മാ​യി ഇ​ട​വ​ക​യി​ല്‍ ആ​രം​ഭി​ക്കു​ന്ന ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളാ​യ സ്പ​ര്‍ശം എ​ന്ന പാ​ലി​യേ​റ്റീ​വ് കെ​യ​ര്‍, സ​ണ്‍ഡേ​ക്ലി​നി​ക് , രോ​ഗി​ക​ള്‍ക്കു​ള്ള ഭ​ക്ഷ​ണ​പൊ​തി വി​ത​ര​ണ​പ​ദ്ധ​തി​യാ​യ അ​ലി​വ് , മെ​ഡി​ക്ക​ല്‍ ക്യാ​മ്പു​ക​ള്‍ തു​ട​ങ്ങി​യ​വ​യു​ടെ ഉ​ദ്ഘാ​ട​നം ആ​ര്‍ച്ച്ബി​ഷ​പ് നി​ര്‍വ​ഹി​ച്ചു.

വി​കാ​രി ഫാ. ​തോ​മ​സ് തെ​ക്കും​മു​റി​യി​ല്‍,അ​സി. വി​കാ​രി ഫാ. ​ജ​സ്റ്റി​ന്‍ തൈ​ക്ക​ളം, ഫാ. ​സ​ക്ക​റി​യാ​സ് ക​രി​വേ​ലി​ല്‍, കൈ​കാ​ര​ന്മാ​രാ​യ സ​ജി ആ​ര്യ​ങ്കാ​ലാ​യി​ല്‍ , സി​ബി പേ​മ​ല​മു​ക​ളേ​ല്‍, കുര്യൻ വട്ടമല, പാ​രി​ഷ് കൗ​ണ്‍സി​ല്‍ സെ​ക്ര​ട്ട​റി റെ​ജി ക​രി​വേ​ലി​ല്‍ തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി.