ബ​​സ് ജീ​​വ​​ന​​ക്കാ​​ർ ത​​മ്മി​​ൽ വാ​​ക്കേ​​റ്റം: എം​​സി റോ​​ഡി​​ൽ ഗ​​താ​​ഗ​​തം സ്തം​​ഭി​​ച്ചു
Thursday, July 4, 2024 6:50 AM IST
കോ​​ട്ട​​യം: ബ​​സ് ജീ​​വ​​ന​​ക്കാ​​ർ ത​​മ്മി​​ലു​​ള്ള വാ​​ക്കേ​​റ്റ​​ത്തി​​ൽ പൊ​​റു​​തി​​മു​​ട്ടി പൊ​​തു​​ജ​​നം. ചൂ​​ട്ടു​​വേ​​ലി ജം​​ഗ്ഷ​​നി​​ലാ​​ണ് സം​​ഭ​​വം. യാ​​ത്ര​​ക്കാ​​രെ ക​​യ​​റ്റാ​​ൻ നി​​ർ​​ത്തി​​യ ബ​​സി​​ന് സ​​മീ​​പം റോ​​ഡി​​നു ന​​ടു​​വി​​ൽ പി​​റ​​കെ​​ത്തി​​യ ബ​​സ് നി​​ർ​​ത്തി​​യി​​ട്ടു ജീ​​വ​​ന​​ക്കാ​​ർ ത​​മ്മി​​ൽ വാ​​ക്കേ​​റ്റ​​ത്തി​​ലേ​​ർ​​പ്പെ​​ട്ട​​തി​​നെ​​ത്തു​​ട​​ർ​​ന്ന് 10 മി​​നി​​റ്റി​​ല​​ധി​​കം സ​​മ​​യ​​മാ​​ണ് എം​​സി റോ​​ഡി​​ൽ ഗ​​താ​​ഗ​​തം സ്തം​​ഭി​​ച്ച​​ത്.

ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം 5.45ന് ​​ആ​​ണ് സം​​ഭ​​വം. കോ​​ട്ട​​യം- മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് റൂ​​ട്ടി​​ൽ സ​​ർ​​വീ​​സ് ന​​ട​​ത്തു​​ന്ന സെ​​ന്‍റ് മേ​​രീ​​സ് ബ​​സി​​ലെ​​യും കോ​​ട്ട​​യം- ഏ​​റ്റു​​മാ​​നൂ​​ർ റൂ​​ട്ടി​​ലോ​​ടു​​ന്ന ആ​​ല​​ഞ്ചേ​​രി​​ൽ ബ​​സി​​ലെ​​യും ജീ​​വ​​ന​​ക്കാ​​രാ​​ണ് വാ​​ക്കേ​​റ്റ​​ത്തി​​ലേ​​ർ​​പ്പെ​​ട്ട​​ത്.

ഇത്തരം പ്രശ്നങ്ങളിൽ പോലീസ് കർശന നടപടി സ്വീകരിക്കണ മെന്ന് യാത്രക്കാർ ആവശ്യപ്പെട്ടു.