അ​രു​വി​ത്തു​റ കോ​ള​ജി​ൽ ആ​ർ​ട്ട് ഹൗ​സ് തു​ട​ങ്ങി
Wednesday, July 3, 2024 5:54 PM IST
അ​രു​വി​ത്തു​റ: വി​ദ്യാ​ർ​ഥി​ക​ളു​ടെ നൈ​സ​ർ​ഗി​ക വാ​സ​ന​ക​ൾ​ക്ക് വേ​ദി​യൊ​രു​ക്കി അ​രു​വി​ത്തു​റ സെ​ന്‍റ് ജോ​ർ​ജ​സ് കോ​ള​ജി​ൽ ഇം​ഗ്ലീ​ഷ് വി​ഭാ​ഗ​ത്തി​ന്‍റെ സം​രം​ഭ​മാ​യ ആ​ർ​ട്ട് ഹൗ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ച​ല​ച്ചി​ത്ര താ​രം പ്ര​ശാ​ന്ത് മു​ര​ളി​യാ​ണ് ഉ​ദ്ഘാ​ട​ന ക​ർ​മം നി​ർ​വ​ഹി​ച്ച​ത്.

പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ.​ഡോ. സി​ബി ജോ​സ​ഫ് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ബ​ർ​സാ​ർ ഫാ. ​ബി​ജു കു​ന്ന​ക്കാ​ട്ട് വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ജി​ലു ആ​നി ജോ​ൺ, ആ​ർ​ട്ട് ഹൗ​സ് കോ​ഡി​നേ​റ്റ​ർ​മാ​രാ​യ ഡോ. ​നീ​നു​മോ​ൾ സെ​ബാ​സ്റ്റ്യ​ൻ, തേ​ജി ജോ​ർ​ജ് തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ സം​സാ​രി​ച്ചു.