പെരുവന്താനം: സെന്റ് ആന്റണീസ് കോളജിൽ പുതുതായി പ്രവേശനം നേടിയ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച പത്തുദിവസം നീണ്ടുനിന്ന ഓറിയന്റേഷൻ പ്രോഗ്രാമിന്റെ സമാപനം ഇന്നു നടക്കും. ഉച്ചകഴിഞ്ഞ് 1.30ന് കോളജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനം ചേംബർ ഓഫ് കോളജ് കേരള എക്സിക്യൂട്ടീവ് വൈസ് ചെയർമാൻ ഷെവ. അഡ്വ. വി.സി. സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്യും. ഹൈറേഞ്ച് എസ്എൻഡിപി യൂണിയൻ സെക്രട്ടറി പി. ജീരാജ് അധ്യക്ഷത വഹിക്കും. മുതിർന്ന പത്രാധിപർ സി.എ.എം അബ്ദുൾ കരീം മുഖ്യപ്രഭാഷണവും വെൺകുറിഞ്ഞി എസ്എൻഡിപി ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ എ.ജി. ജയറാണി സന്ദേശവും നൽകും.
കോളജ് ചെയർമാൻ ബെന്നി തോമസ്, പ്രിൻസിപ്പൽ ഡോ. ആന്റണി ജോസഫ് കല്ലമ്പള്ളി, ടിജോമോൻ ജേക്കബ്, ഫാ. ജോസഫ് വാഴപ്പനാടി, ഫാ. ജോസഫ് മൈലാടിയില്‍, സിസ്റ്റര്‍ റ്റീന, സുപർണ രാജു, ഇ.എ. റസ്നിമോൾ, ബോബി കെ. മാത്യു തുടങ്ങിയവർ പ്രസംഗിക്കും. യുജിസിയും എഐസിടിയും നിഷ്കർഷിച്ച രീതിയിലുള്ള പാഠ്യപദ്ധതിയുടെ അടിസ്ഥാനത്തിലാണ് പ്രോഗ്രാം സംഘടിപ്പിച്ചിരിക്കുന്നത്.
സബ്ജക്ടുകളുടെ അവതരണം, മോട്ടിവേഷണൽ പ്രോഗ്രാമുകൾ, സന്ദർശനങ്ങൾ, കൗൺസിലിംഗ്, യോഗ, മെന്ററിംഗ്, ഇന്റർപേഴ്സണൽ സ്കിൽ ഡെവലപ്മെന്റ്, ബ്രെയിൻ സ്റ്റോമിംഗ്, ടീം ബിൽഡിംഗ്, ആതുരാലയങ്ങളിൽ സന്ദർശനം, റാങ്ക് നേടിയ മുൻ വിദ്യാർഥികളുമായി അഭിമുഖം, വാക് വിത്ത് അക്കാഡമിഷ്യൻസ്, വ്യവസായികളുമായി അഭിമുഖം, സൈറ്റ് സീയിംഗ്, ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്, കൾച്ചറൽ പ്രോഗ്രാമുകൾ, മ്യൂസിക്കൽ ഫെസ്റ്റ്, രക്ഷാകർത്താക്കളുമായി അഭിമുഖം എന്നിവ കരിക്കുലത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു.
പങ്കെടുത്ത എല്ലാ വിദ്യാർഥികൾക്കും സർട്ടിഫിക്കറ്റ് വിതരണം ചെയ്യും. നാക് അക്രഡിറ്റേഷന് പുറമേ എഐസിടിഇ അംഗീകാരവും നിരവധി റാങ്ക് നേട്ടങ്ങളും നൂറ് ശതമാനം വിജയം കരസ്ഥമാക്കാനായതും നിരവധി തൊഴിൽ അധിഷ്ഠിത മൈനറുകൾ പഠിപ്പിക്കുവാനുള്ള സാഹചര്യവുമാണ് സംസ്ഥാനത്ത് പൊതുവായി ക്ലാസുകൾ ആരംഭിക്കുന്നതിന് 11 ദിവസങ്ങൾക്ക് മുന്‍പ് ഓറിയന്റേഷൻ പ്രോഗ്രാമുകൾ ആരംഭിക്കാനായതിനു പിന്നിലെന്ന് ചെയർമാൻ ബെന്നി തോമസ് വ്യക്തമാക്കി.