തിടനാട്: ഭരണാധികാരികൾ കർഷകരെ ഗൗനിക്കുന്നില്ലെന്നും കാർഷിക മേഖലയിലെ പ്രശ്നങ്ങളെ അവഗണിക്കുകയാണെന്നും കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ. സീറോ മലബാർ സഭാദിനാഘോഷം തിടനാട് സെന്റ് ജോസഫ് പള്ളി ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ബിഷപ്. വിവേകപൂർണമായ കാഴ്ചപ്പാടില്ലാതെയുള്ള കുട്ടികളുടെ വിദേശത്തേക്കുള്ള ഒഴുക്ക് പുനഃപരിശോധിക്കണമെന്നും മാർ പുളിക്കൽ ആവശ്യപ്പെട്ടു.
സമ്മേളനത്തിൽ എകെസിസി രൂപത വൈസ് പ്രസിഡന്റ് സി.എം. ജോർജ് അധ്യക്ഷത വഹിച്ചു. കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട രാജീവ് കൊച്ചുപറമ്പിൽ, ഗ്ലോബൽ സെക്രട്ടറി ആൻസമ്മ സാബു എന്നിവരെ മാർ ജോസ് പുളിക്കൽ പൊന്നാടയണിയിച്ച് ആദരിച്ചു.
റവ. ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ, ജോസ് വട്ടുകുളം, രാജീവ് കൊച്ചുപറമ്പിൽ, ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ, ഫാ. സെബാസ്റ്റ്യൻ എട്ടുപറയിൽ, ഫാ. മനു പന്തമാക്കൽ, ആൻസമ്മ സാബു, ജോയി കണിപറമ്പിൽ, സാജു അലക്സ്, സാബു പൂണ്ടിക്കുളം, ജോൺസൺ ചെറുവള്ളി, പയസ് കവളംമാക്കൽ, ബെന്നി കിണറ്റുകര, എഡ്വിൻ പാമ്പാറ, രാജേഷ് പാറയിൽ, ജോബിൻ പുതിയിടത്തുചാലിൽ, ലിബി മണിമല, സാബു പ്ലാത്തോട്ടം, ടോമിച്ചൻ പഴയമഠത്തിൽ, സെബാസ്റ്റ്യൻ കൊള്ളികുളവിയിൽ തുടങ്ങിയവർ പ്രസംഗിച്ചു. തിടനാട് ടൗണിൽനിന്ന് ആയിരങ്ങൾ പങ്കെടുത്ത റാലിയോടെയാണ് പരിപാടികൾ ആരംഭിച്ചത്.