മല്ലപ്പള്ളി: മാഫിയകള്‍ക്ക് സംരക്ഷണം നല്കുന്ന മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി നാളെ വൈകുന്നേരം മല്ലപ്പള്ളിയില്‍ പ്രതിഷേധസംഗമം സംഘടിപ്പിക്കും. കെപിസിസി രാഷ്ട്രീയകാര്യ സമിതിയംഗം പ്രഫ.പി.ജെ. കുര്യന് ഉദ്ഘാടനം ചെയ്യും. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എബി മേക്കരിങ്ങാട്ട് അധ്യക്ഷത വഹിക്കും.