കോന്നി: സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ നഴസിംഗ് വിദ്യാര്‍ഥിയെ തൂങ്ങി മരിച്ച നിലില്‍ കണ്ടെത്തി. തിരുവനന്തപുരം കല്ലറ അനു ഭവത്തില്‍ അബിനാണ് (19) മരിച്ചത്. ഒന്നാം വര്‍ഷ നഴ്സിംഗ് വിദ്യാര്‍ഥിയാണ്.
മെഡിക്കല്‍ കോളജിനു സമീപത്തെ വാടക കെട്ടിടത്തിനുള്ളില്‍ ഫാനിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മരണകാരണം വ്യക്തമല്ല. കോന്നി പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.