പത്തനംതിട്ട: ലോക നദി ദിനാചരണത്തോടനുബന്ധിച്ച് ഇന്ന് പമ്പയുടെ തീരത്ത് വിവിധ പരിപാടികള്‍ നടക്കും. കോഴഞ്ചേരി സെന്റ് മേരീസ് ഗേള്‍സ് ഹൈസ്കൂളിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന പരിപാടിയില്‍ 44 നദികളിലെ മണ്ണും വെള്ളവും നദീജല പഠന വിദഗ്ധന്‍ നെബു തടത്തില്‍ പ്രദര്‍ശിപ്പിക്കും. കുട്ടികള്‍ക്കായി നദി ക്വിസ്, നദീ ഗാനങ്ങള്‍ തുടങ്ങിയവയും ഉണ്ടാകും. ഉച്ചകഴിഞ്ഞ് രണ്ടിന് ആരംഭിക്കുന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോയി ഫിലിപ്പ് ഉദ്ഘാടനം ചെയ്യും.