കായംകുളം: കാപ്പ നിയമപ്രകാരം കുപ്രസിദ്ധ ഗുണ്ടയെ അറസ്റ്റ് ചെയ്ത് കരുതൽ തടങ്കലിലാക്കി. കായംകുളം കൃഷ്ണപുരം ഞക്കനാൽ അനൂപ് ഭവനം വീട്ടിൽ അനൂപി(ശങ്കർ-27)നെയാണ് കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്ത് തിരുവനന്തപുരം സെൻട്രൽ ജയിലിലടച്ചത്.
കുറ്റകരമായ നരഹത്യാ ശ്രമം, പിടിച്ചുപറി, അടിപിടി തുടങ്ങി നിരവധി കേസുകളിൽ പ്രതിയായ ഇയാളെ 2023ൽ കാപ്പ നിയമ പ്രകാരം കരുതൽ തടങ്കലിലാക്കിയിരുന്നു. കൂടാതെ 2021ൽ കാപ്പ നിയമപ്രകാരം നാടുകടത്തിയെങ്കിലും ഇത് ലംഘിച്ച് ഇയാൾ ജില്ലയിൽ പ്രവേശിച്ചതിന് കേസെടുത്ത് അറസ്റ്റ് ചെയ്തിരുന്നു.