എ​ൻ​ജി​ഒ സം​ഘ് ധ​ർ​ണ ന​ട​ത്തി
Tuesday, July 2, 2024 2:58 AM IST
പ​ത്ത​നം​തി​ട്ട: സം​സ്ഥാ​ന​ത്ത് സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്ക് അ​ഞ്ച് വ​ർ​ഷ​ത​ത്വ പ്ര​കാ​രം2024 ജൂ​ലൈ ഒ​ന്നു മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​രേ​ണ്ട പ​ന്ത്ര​ണ്ടാം ശ​മ്പ​ള പ​രി​ഷ്ക​ര​ണം ഉ​ട​ൻ ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്ന് കേ​ര​ള എ​ൻ​ജി​ഒ സം​ഘ് സം​സ്ഥാ​ന ഡെ​പ്യൂ​ട്ടി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​സ്.​രാ​ജേ​ഷ്. എ​ൻ​ജി​ഒ​സം​ഘ് നേ​തൃ​ത്വ​ത്തി​ൽ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ന​ട​ന്ന പ്ര​തി​ഷേ​ധ ദി​നാ​ച​ര​ണ​ത്തി​ന്‌റെ ഭാ​ഗ​മാ​യി പ​ത്ത​നം​തി​ട്ട ക​ള​ക്ട​റേ​റ്റി​നു മു​ന്നി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ്‌ എ​ൻ. ജി. ​ഹ​രീ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വ​നി​താ വി​ഭാ​ഗം സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി. ​സി. സി​ന്ധു​മോ​ൾ, സം​സ്ഥാ​ന കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളാ​യ എ​സ്. ഗി​രീ​ഷ്‌, ജി. ​അ​നീ​ഷ്, ആ​ര​തി ആ​ർ.​ അ​നു​പ​മ അ​ര​വി​ന്ദ്, ജി​ല്ലാ സെ​ക്ര​ട്ട​റി എം. ​രാ​ജേ​ഷ്, ജി​ല്ലാ ട്ര​ഷ​റ​ർ പി.ആ​ർ. ര​മേ​ശ്‌ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.