ഹ​രി​ത ക​ർ​മ സേ​ന​യ്ക്കു വാ​ഹ​നം ന​ൽ​കി
Tuesday, July 2, 2024 2:58 AM IST
റാ​ന്നി: പ​ഴ​വ​ങ്ങാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ഹ​രി​ത ക​ർ​മ​സേ​ന​യ്ക്ക് വാ​ഹ​നം കൈ​മാ​റി. ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കു​ന്ന​തി​ന് വേ​ണ്ടി, ഗ്രാ​മ​പ​ഞ്ചാ​യ​ത്തും ശു​ചി​ത്വ മി​ഷ​നും കൂ​ടി ചേ​ർ​ന്ന് 5.50 ല​ക്ഷം രൂ​പ മു​ട​ക്കി വാ​ങ്ങി​യ ഇ​ല​ക്ട്രി​ക് പെ​ട്ടി ഓ​ട്ടോ​റി​ക്ഷ​യാ​ണ് നി​ര​ത്തി​ലി​റ​ങ്ങി​യ​ത്. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​നി​ത അ​നി​ൽ​കു​മാ​റി​ന് ആ​ർ​സി ബു​ക്ക്, താ​ക്കോ​ൽ എ​ന്നി​വ കൈ​മാ​റി.

സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ ബി​ജി വ​ർ​ഗീ​സ്,ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി മി​നി മ​റി​യം ജോ​ർ​ജ്, അ​സി​സ്റ്റ​ന്റ് സെ​ക്ര​ട്ട​റി കെ ​പ്ര​ദീ​പ്,ഹ​രി​ത ക​ർ​മ സേ​നാം​ഗ​ങ്ങ​ൾ, മ​റ്റ് സ്റ്റാ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​നി​ത അ​നി​ൽ കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വാഹനം ഏ​റ്റു​വാ​ങ്ങി​യ​പ്പോ​ൾ.