കു​ടും​ബൂ​ർ സ്കൂ​ളി​ലേ​ക്കു​ള്ള റോ​ഡ് അ​പ​ക​ടാ​വ​സ്ഥ​യി​ൽ
Wednesday, June 26, 2024 12:56 AM IST
രാ​ജ​പു​രം: ക​ള്ളാ​ർ പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്നാം വാ​ർ​ഡി​ലെ കു​ടും​ബൂ​ർ പാ​ല​ത്തി​ൽ നി​ന്നും കു​ടും​ബൂ​ർ ജി​റ്റി​ഡ​ബ്ല്യു​എ​ൽ​പി സ്കൂ​ളി​ലേ​ക്ക് പോ​കു​ന്ന റോ​ഡ് അ​പ​ക​ടാ​വ​സ്ഥ​യി​ൽ. റോ​ഡ് അ​രി​ക് മ​ഴ​വെ​ള്ള​പ്പാ​ച്ചി​ലി​ൽ ഇ​ടി​ഞ്ഞ് കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. സ്കൂ​ൾ കു​ട്ടി​ക​ളു​ടെ വാ​ഹ​ന​മ​ട​ക്കം നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളാ​ണ് ദി​വ​സേ​ന ഇ​തു​വ​ഴി ക​ട​ന്നു​പോ​കു​ന്ന​ത്. ഈ ​റോ​ഡി​ന് വീ​തി കു​റ​വാ​യ​തി​നാ​ൽ എ​തി​ർ​ദി​ശ​യി​ൽ നി​ന്നു വ​രു​ന്ന വാ​ഹ​ന​ത്തി​ന് ക​ട​ന്നു​പോ​കാ​ൻ വ​ള​രെ പ്ര​യാ​സ​മാ​ണ്. റോ​ഡി​ൽ ഓ​വു​ചാ​ൽ ഇ​ല്ലാ​ത്ത​തു മൂ​ലം മ​ഴ​വെ​ള്ളം മു​ഴു​വ​നാ​യും റോ​ഡി​ലൂ​ടെ​യാ​ണ് ഒ​ലി​ച്ചു വ​രു​ന്ന​ത്.


ഇ​നി​യും റോ​ഡ് അ​രി​കി​ൽ ഇ​ടി​യു​ന്ന​ത് തു​ട​ർ​ന്നാ​ൽ കാ​ൽ​ന​ട​യാ​യി സ്കൂ​ളി​ൽ പോ​കു​ന്ന കു​ട്ടി​ക​ൾ​ക്ക് അ​ട​ക്കം അ​പ​ക​ട​മാ​യി​ത്തീ​രു​മെ​ന്നും എ​ത്ര​യും പെ​ട്ടെ​ന്ന് റോ​ഡ് ന​ന്നാ​ക്കാ​നു​ള്ള ന​ട​പ​ടി അ​ധി​കൃ​ത​ർ സ്വീ​ക​രി​ക്ക​ണ​മെ​ന്നും നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.