കണ്ണൂർ: ഇരുപത്തഞ്ചാമത് സംസ്ഥാന സ്പെഷൽ സ്കൂൾ കലോത്സവത്തിന്റെ സ്വർണക്കപ്പ് കഴിഞ്ഞവർഷം ജേതാക്കളായ തൃശൂർ ജില്ലയിൽ നിന്നും കണ്ണൂരിലെത്തിച്ച് കണ്ണൂർ കോർപറേഷൻ ഡെപ്യൂട്ടി മേയർ പി. ഇന്ദിര ഏറ്റുവാങ്ങി കണ്ണൂർ വിദ്യാഭ്യാസ ഉപഡയറക്ടർ ബാബു മഹേശ്വരി കെ.എൻ. പ്രസാദിന് കൈമാറി.
വി. പ്രേമരാജൻ, കെ. രമേശൻ, കെ.സി. സുധീർ, വി.വി. രതീഷ്, കെ.സി. മഹേഷ്, പി. വേണുഗോപാലൻ, എ.പി. ബഷീർ, സി.വി.കെ. മുഹമ്മദ് റിയാസ്, സുനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.