കു​ടും​ബ​ശ്രീ സം​രം​ഭ​ങ്ങ​ള്‍​ക്ക് വ​ന്‍ സ്വീ​കാ​ര്യ​ത: മ​ന്ത്രി രാ​ജേ​ഷ്
Wednesday, October 2, 2024 8:36 AM IST
ക​ണ്ണൂ​ർ: സം​സ്ഥാ​ന​ത്ത് കു​ടും​ബ​ശ്രീ സം​രം​ഭ​ങ്ങ​ള്‍​ക്ക് വ​ലി​യ രീ​തി​യി​ലു​ള്ള സ്വീ​കാ​ര്യ​ത​യാ​ണ് ല​ഭി​ക്കു​ന്ന​തെ​ന്ന് ത​ദ്ദേ​ശ മ​ന്ത്രി എം.​ബി രാ​ജേ​ഷ്. ജി​ല്ല​യി​ലെ കു​ടും​ബ​ശ്രീ​യു​ടെ ക​ഫേ മേ​ഖ​ല​യി​ലെ നൂ​ത​ന ചു​വ​ടു​വ​യ്പ്പാ​യ പ്രീ​മി​യം ക​ഫേ​യു​ടെ ഉ​ദ്ഘാ​ട​നം പാ​യം പ​ഞ്ചാ​യ​ത്തി​ലെ കു​ന്നോ​ത്ത് നി​ര്‍​വ​ഹി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

ആ​ധു​നി​ക രീ​തി​യി​ല്‍ മി​ക​ച്ച സൗ​ക​ര്യ​ങ്ങ​ളോ​ട് കൂ​ടി​യ റ​സ്റ്റോ​റ​ന്‍റ് ശൃം​ഖ​ല​യാ​ണ് കു​ടും​ബ​ശ്രീ പു​തി​യ​താ​യി ആ​രം​ഭി​ക്കു​ന്ന പ്രീ​മി​യം ക​ഫേ. അ​ങ്ക​മാ​ലി, തൃ​ശൂ​ര്‍, പ​ത്ത​നം​തി​ട്ട എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഏ​താ​നും മാ​സ​ങ്ങ​ള്‍ കൊ​ണ്ട് ര​ണ്ട​ര കോ​ടി രൂ​പ​യു​ടെ വി​റ്റു വ​ര​വാ​ണ് പ്രീ​മി​യം ക​ഫേ​ക​ള്‍​ക്ക് മാ​ത്രം ല​ഭി​ച്ച​ത്.


ജ​ന​ങ്ങ​ള്‍ ക​ഫേ​ക​ള്‍ സ്വീ​ക​രി​ച്ചു എ​ന്ന​തി​ന് തെ​ളി​വാ​ണി​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.ജ​ന​ങ്ങ​ളെ ആ​ക​ര്‍​ഷി​ക്കു​ന്ന പ്ര​ധാ​ന രു​ചി​യു​ടെ കേ​ന്ദ്ര​മാ​യി ക​ണ്ണൂ​രി​ലെ ക​ഫേ​യും മാ​റു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. സ​ണ്ണി ജോ​സ​ഫ് എം​എ​ല്‍​എ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.