കാ​രാ​പ​റ​മ്പ് ആ​വി​ല പ​ള്ളി​യി​ൽ വി​ശു​ദ്ധ അ​മ്മ ത്രേ​സ്യാ​യു​ടെ തി​രു​നാ​ൾ നാ​ളെ മു​ത​ൽ
Wednesday, October 2, 2024 8:36 AM IST
എ​ടൂ​ർ: ഉ​ത്ത​ര മ​ല​ബാ​റി​ലെ പ്ര​ധാ​ന തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ കാ​രാ​പ​റ​മ്പ് ആ​വി​ലാ​പ​ള്ളി​യി​ൽ വി​ശു​ദ്ധ അ​മ്മ ത്രേ​സ്യാ​യു​ടെ തി​രു​നാ​ളി​ന് നാ​ളെ തു​ട​ക്ക​മാ​കും. ഫാ. ​ഫ്രാ​ൻ​സ​ൺ ചേ​ര​മാ​ൻ തു​രു​ത്തി​ലി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ തി​രു​സ്വ​രൂ​പ പ്ര​തി​ഷ്ഠ​യോ​ടെ​യാ​ണ് തി​രു​നാ​ളി​ന് തു​ട​ക്കം കു​റി​ക്കു​ന്ന​ത്.

നാ​ലി​ന് പ്രേ​ഷി​ത​ർ​ക്കു​ള്ള പ്രാ​ർ​ഥ​നാ​ദി​നം, അ​ഞ്ചി​ന് ആ​ദ്യാ​ക്ഷ​രം കു​റി​ക്കു​ന്ന കു​രു​ന്നു​ക​ളു​ടെ എ​ഴു​ത്തി​നി​രു​ത്ത്, ആ​റി​ന് രോ​ഗ​സൗ​ഖ്യ ആ​രാ​ധ​ന. ഏ​ഴ്, എ​ട്ട് തീ​യ​തി​ക​ളി​ൽ അ​ഖ​ണ്ഡ ജ​പ​മാ​ല എ​ന്നി​വ ന​ട​ക്കും. 11ന് ​രാ​വി​ലെ 8.30 ന് ​ആ​ശ്ര​മ ശേ​ഷ്ഠ​ൻ ഫാ. ​റാ​ഫ്സ​ൺ പീ​റ്റ​ർ ഒ​സി​ഡി തി​രു​നാ​ൾ കൊ​ടി​യേ​റ്റും.12, 13 തീ​യ​തി​ക​ളി​ൽ രാ​വി​ലെ 8.30 ന് ​ജ​പ​മാ​ല. 14ന് ​ഉ​രു​ൾ നേ​ർ​ച്ച, അ​ന്ന് തി​രു​നാ​ൾ ദി​വ്യ​ബ​ലി​ക്ക് ശേ​ഷം ആ​യി​ര​ക്ക​ണ​ക്കി​ന് ഭ​ക്ത​ർ ഉ​രു​ൾ​നേ​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ക്കും. പ്ര​ധാ​ന തി​രു​നാ​ൾ ദി​ന​മാ​യ 15ന് ​രാ​വി​ലെ 8.30 ന് ​ജ​പ​മാ​ല, ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന, വ​ച​ന പ്ര​ഘോ​ഷ​ണം, നൊ​വേ​ന, പ്ര​ദ​ക്ഷി​ണം എ​ന്നി​വ ന​ട​ക്കും. തു​ട​ർ​ന്ന് ഊ​ട്ടു​നേ​ർ​ച്ച ഉ​ണ്ടാ​യി​രി​ക്കും.


വി​വി​ധ ദി​വ​സ​ങ്ങ​ളി​ലെ തി​രു​നാ​ൾ തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് ഫാ. ​റാ​ഫ്സ​ൺ പീ​റ്റ​ർ, ഫാ. ​ആ​ൽ​ബി​ൻ തോ​മ​സ്, ഫാ. ​സെ​ബാ​ൻ ഇ​ട​യാ​ടി​യി​ൽ, റ​വ. ഡോ. ​വി​ൽ​സ​ൺ സ്രാ​മ്പി​ക്ക​ൽ, ഫാ. ​മൈ​ക്കി​ൾ പു​ന്ന​ക്ക​ൽ, ഫാ. ​ബാ​ബു പോ​ൾ, ഫാ. ​തോ​മ​സ് കു​ഴി​യാ​ലി​യി​ൽ, ഫാ. ​ഫ്രാ​ൻ​സ​ൺ ചേ​ര​മാ​ൻ​തു​രു​ത്തി​ൽ, ഫാ. ​സെ​ബാ​സ്റ്റ്യ​ൻ ബേ​ബി കാ​ക്ക​രി, ഫാ. ​ജോ​സ​ഫ് ഇ​ള​യി​ട​ത്ത് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കും.