ഇ-​ചലാ​ൻ അ​ദാ​ല​ത്ത് നാ​ളെ മു​ത​ൽ
Wednesday, October 2, 2024 8:36 AM IST
ത​ളി​പ്പ​റ​മ്പ്: കേ​ര​ള പോ​ലീ​സും മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പും ഇ-​ചലാ​ൻ മു​ഖേ​ന 2021 വ​ർ​ഷം മു​ത​ൽ ന​ൽ​കി​യി​ട്ടു​ള്ള ട്രാ​ഫി​ക് പി​ഴ​ക​ളി​ൽ യ​ഥാ​സ​മ​യം അ​ട​യ്ക്കാ​ൻ സാ​ധി​കാ​ത്ത​തും നി​ല​വി​ൽ കോ​ട​തി യി​ലു​ള്ള​തു​മാ​യ ചലാ​നു​ക​ളി​ൽ പ്രോ​സി​ക്യൂ​ഷ​ൻ ന​ട​പ​ടി​ക​ൾ​ക്ക് ശി​പാ​ർ​ശ ചെ​യ്തി​ട്ടു​ള്ള​വ ഒ​ഴി​കെ​യു​ള്ള ചലാ​നു​ക​ൾ തീ​ർ​പ്പാ​ക്കു​ന്ന​തി​നാ​യി ക​ണ്ണൂ​ർ റൂ​റ​ൽ ജി​ല്ലാ പോ​ലീ​സും മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പും (എ​ൻ​ഫോ​ഴ്‌​സ്മെ​ന്‍റ് വി​ഭാ​ഗം) സം​യു​ക്ത​മാ​യി ഇ-​ചെ​ലാ​ൻ അ​ദാ​ല​ത്ത് സം​ഘ​ടി​പ്പി​ക്കു​ന്നു.

ത​ളി​പ്പ​റ​മ്പ സ​ബ്‌ ആ​ർ​ടി​ഒ ഓ​ഫീ​സ് 'റോ​ഡ് സു​ര​ക്ഷ പ​രി​ശീ​ല​ന ഹാ​ളി​ൽ 3, 4, 5 ദി​വ​സ​ങ്ങ​ളി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന അ​ദാ​ല​ത്തി​ൽ രാ​വി​ലെ 10 മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് നേ​രി​ട്ട് എ​ത്തി പി​ഴ ഒ​ടു​ക്കാ​വു​ന്ന​താ​ണ്.


പ്ര​സ്‌​തു​ത അ​ദാ​ല​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ​ക്ക് 9495365528 (പോ​ലീ​സ്), 9188963113 (മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്) എ​ന്നീ ഫോ​ൺ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്. പി​ഴ ഒ​ടു​ക്കു​ന്ന​തി​നാ​യി എ​ടി​എം കാ​ർ​ഡ്, യു​പി​ഐ സൗ​ക​ര്യം മാ​ത്ര​മേ ല​ഭ്യ​മാ​വു​ക​യു​ള്ളൂ.