വ​ന​മ​ഹോ​ത്സ​വം: വി​ത്തു വി​ത​യ്ക്ക​ൽ ന​ട​ത്തി
Tuesday, July 2, 2024 1:50 AM IST
കൊ​ട്ടി​യൂ​ർ: വ​ന​മ​ഹോ​ത്സ​വ വാ​രാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി തി​രു​വാ​തി​ര ഞാ​റ്റു​വേ​ല​യി​ൽ കൊ​ട്ടി​യൂ​ർ എ​ൻ​എ​സ്എ​സ് കെ​യു​പി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ കൊ​ട്ടി​യൂ​ർ വ​നാ​ന്ത​ര​ങ്ങ​ളി​ൽ സ്കൂ​ൾ പ​രി​സ്ഥി​തി ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​ത്തുവി​ത​ച്ചു. നി​ര​വ​ധി ദി​വ​സ​ങ്ങ​ളെ​ടു​ത്ത് പ​വി​ത്ര​ൻ ഗു​രു​ക്ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ ത​യാ​റാ​ക്കി​യ വി​ത്തു​​ക​ളാ​ണ് കൊ​ട്ടി​യൂ​ർ ക്ഷേ​ത്ര​ത്തി​ന്‍റെ ഇ​ട​ബാ​വ​ലി​യി​ലും പ്രാ​ന്ത​പ്ര​ദേ​ശ​ങ്ങ​ളി​ലും നി​ക്ഷേ​പി​ച്ച​ത്.

ആ​ഹാ​ര​ത്തി​നു വേ​ണ്ടി കാ​ടി​റ​ങ്ങു​ന്ന വ​ന്യ മൃ​ഗ​ങ്ങ​ൾ​ക്ക് വ​ന​ത്തി​നു​ള്ളി​ൽ ത​ന്നെ വേ​ണ്ട ഫ​ല​വൃ​ക്ഷ​ങ്ങ​ൾ വ​ള​ർ​ത്തു​ക എ​ന്ന വ​നം​വ​കു​പ്പി​ന്‍റെ പ്ര​വ​ർ​ത്ത​ന​ത്തോ​ട് ചേ​ർ​ന്നു നി​ല്ക്കു​ന്ന പ്ര​വ​ർ​ത്ത​ന​മാ​ണ് കു​ട്ടി​ക​ൾ കാ​ഴ്ച​വ​ച്ച​ത്.

കേ​ള​കം അ​സി​സ്റ്റ​ന്‍റ് കൃ​ഷി ഓ​ഫീ​സ​ർ അ​ഷ​റ​ഫ് വ​ലി​യ​പീ​ടി​ക​യി​ൽ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ മു​ഖ്യാ​ധ്യാ​പി​ക എ​സ്. സു​മി​ത, പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​രാ​യ കെ.​പി. മോ​ഹ​ൻ ദാ​സ്, കേ​ള​കം സി​വി​എ​ൻ ക​ള​രി ഗു​രു​ക്ക​ൾ എ​ൻ.​ഇ. പ​വി​ത്ര​ൻ, എ​സ്ആ​ർ​ജി ക​ൺ​വീ​ന​ർ വി.​എ​സ്. ജി​ഷാ​റാ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ടി.​ഡി. ര​ജി, പി.​കെ. പ്ര​ജി​ന, കെ. ​ഷാ​ജി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കി.