ജീ​വസം​ര​ക്ഷ​ണ​ സ​ന്ദേ​ശ യാ​ത്ര​യ്ക്ക് സ്വീ​ക​ര​ണം ന​ൽ​കി
Thursday, July 4, 2024 12:58 AM IST
ത​ല​ശേ​രി: ഓ​ഗ​സ്റ്റ് 10ന് ​തൃ​ശൂ​രി​ൽ ന​ട​ക്കു​ന്ന "ഇ​ന്ത്യാ​സ് മാ​ർ​ച്ച് ഫോ​ർ ലൈ​ഫി​ന്‍റെ മു​ന്നോ​ടി​യാ​യി കെ​സി​ബി​സി പ്രോ​ലൈ​ഫ് സ​മി​തി ന​ട​ത്തു​ന്ന "കേ​ര​ള മാ​ർ​ച്ച്‌ ഫോ​ർ ലൈ​ഫ് - ജീ​വ സം​ര​ക്ഷ​ണ സ​ന്ദേ​ശ യാ​ത്ര​യ്ക്ക്' ഇ​ന്ന​ലെ ത​ല​ശേ​രി അ​തി​രൂ​പ​ത​യി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ സ്വീ​ക​ര​ണം ന​ല്കി. രാ​വി​ലെ 6.30 ന് ​ത​ളി​പ്പ​റ​മ്പ് സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പള്ളിയിൽ നി​ന്നും വി​ശു​ദ്ധ കു​ർ​ബാ​ന​യോ​ടെ ആ​രം​ഭി​ച്ച യാ​ത്ര ആ​ല​ക്കോ​ട്, വാ​യാ​ട്ടു​പ​റ​മ്പ്, ചെ​മ്പേ​രി, പ​യ്യാ​വൂ​ർ, ഉ​ളി​ക്ക​ൽ, ഇ​രി​ട്ടി എ​ന്നി​വി​ട​ങ്ങ​ളി​ലൂ​ടെ സ​ഞ്ച​രി​ച്ച് വൈ​കു​ന്നേ​രം ആ​റി​ന് പേ​രാ​വൂ​ർ സെ​ന്‍റ് ജോ​സ​ഫ്സ് മേ​ജ​ർ ആ​ർ​ക്കി​എ​പ്പി​സ്കോ​പ്പ​ൽ പള്ളിയിൽ ജാ​ഥ സ​മാ​പി​ച്ചു. സ​മാ​പ​ന സ​മ്മേ​ള​ന​ത്തോ​ടെ ക​ണ്ണൂ​ർ ജി​ല്ല​യി​ലെ പ​ര്യ​ട​നം പൂ​ർ​ത്തീ​യാ​ക്കി വ​യ​നാ​ട് ജി​ല്ല​യി​ലേ​ക്ക് ക​ട​ന്നു.

ജോ​യി​സ് മൂ​പ്പ​ടം പ്രോ- ലൈ​ഫ് മാ​ജി​ക് ഷോ ​ന​ട​ത്തി. ജാ​ഥാ ക്യാ​പ്റ്റ​ൻ ജ​യിം​സ് അ​യി​ച്ച​ങ്ങാ​ട​ൻ, കെ​സി​ബി​സി പ്രോ- ​ലൈ​ഫ് സ​മി​തി ഡ​യ​റ​ക്ട​ർ ഫാ. ​ക്ലീ​റ്റ​സ് വ​ർ​ഗീ​സ് ക​തി​ർ​പ​റ​ന്പി​ൽ, ത​ളി​പ്പ​റ​ന്പ് ഫൊ​റോ​ന വി​കാ​രി ഫാ. ​മാ​ത്യു ആ​ശാ​രി​പ​റ​ന്പി​ൽ, ആ​ല​ക്കോ​ട് ഫൊ​റോ​ന വി​കാ​രി ഫാ. ​ആ​ന്‍റ​ണി പു​ന്നൂ​ര്, വാ​യാ​ട്ടു​പ​റ​ന്പ് ഫൊ​റോ​ന വി​കാ​രി ഫാ. ​ തോ​മ​സ് തെ​ങ്ങും​പ​ള്ളി​ൽ, ചെ​ന്പേ​രി ഫൊ​റോ​ന വി​കാ​രി ഫാ. ​ജോ​ർ​ജ് കാ​ഞ്ഞി​ര​ങ്ങാ​ട്ട്, പൈ​സ​ക്ക​രി ഫൊ​റോ​ന വി​കാ​രി ഫാ. ​നോ​ബി​ൾ ഓ​ണം​കു​ളം, നെ​ല്ലി​ക്കാം​പൊ​യി​ൽ ഫൊ​റോ​ന വി​കാ​രി ഫാ. ​ജോ​സ​ഫ് കാ​വ​നാ​ടി​യി​ൽ, പേ​രാ​വൂ​ർ ഫൊ​റോ​ന വി​കാ​രി ഫാ. ​മാ​ത്യു തെ​ക്കേ​മു​റി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.