ബി​ഷ​പ്പു​മാ​ർ​ക്ക് ക​യ്റോ​സി​ന്‍റെ ആ​ദ​രം
Thursday, July 4, 2024 12:58 AM IST
ക​ണ്ണൂ​ർ: മെ​ത്രാ​ഭി​ഷേ​ക​ത്തി​ന്‍റെ 25 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കു​ന്ന കോ​ഴി​ക്കോ​ട് രൂ​പ​ത ബി​ഷ​പ് ഡോ. ​വ​ർ​ഗീ​സ് ച​ക്കാ​ല​ക്ക​ലി​നെ​യും പ​ത്താം​വാ​ർ​ഷി​കം ആ​ഘോ​ഷി​ക്കു​ന്ന ക​ണ്ണൂ​ർ രൂ​പ​ത ബി​ഷ​പ് ഡോ. ​അ​ല​ക്സ്‌ വ​ട​ക്കും​ത​ല​യെ​യും ക​ണ്ണൂ​ർ രൂ​പ​ത സാ​മൂ​ഹ്യ സേ​വ​ന വി​ഭാ​ഗ​മാ​യ ക​യ്റോ​സ് ആ​ദ​രി​ച്ചു.

ക​യ്റോ​സ് ട്രെ​യി​നിം​ഗ് ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ക​ണ്ണൂ​ർ രൂ​പ​താ​ധ്യ​ക്ഷ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജേ​ക്ക​ബ് ആ​ൻ​ഡ് ജോ​ർ​ജ് മാ​നേ​ജിം​ഗ് പാ​ർ​ട്ണ​ർ പി.​ജെ. ജേ​ക്ക​ബ് വി​ശി​ഷ്ടാ​തി​ഥി​ക​ൾ​ക്ക് പൂ​ച്ചെ​ണ്ടു​ക​ൾ സ​മ്മാ​നി​ച്ചു.

ക​ണ്ണൂ​ർ രൂ​പ​ത​യു​ടെ മെ​ത്രാ​നാ​യി പ​ത്തു​വ​ർ​ഷം പൂ​ർ​ത്തീ​ക​രി​ക്കു​ന്ന അ​ല​ക്സ് വ​ട​ക്കും​ത​ല പി​താ​വി​ന്‍റെ ലാ​ളി​ത്യ​ത്തി​ന്‍റെ​യും സ്നേ​ഹ​ത്തി​ന്‍റെ​യും മ​ഹ​നീ​യ മാ​തൃ​ക എ​ല്ലാ​വ​ർ​ക്കും പ്ര​ചോ​ദ​ന​മാ​ണെ​ന്ന് കോ​ഴി​ക്കോ​ട് രൂ​പ​ത ബി​ഷ​പ് ഡോ. ​വ​ർ​ഗീ​സ് ച​ക്കാ​ല​ക്ക​ൽ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ക​പ്പു​ച്ചി​ൻ സ​ഭ​യു​ടെ സ​മാ​ധാ​ന ക​മ്മീ​ഷ​ന്‍റെ ഡ​യ​റ​ക്ട​റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട റ​വ. ഡോ. ​സ്ക​റി​യ ക​ല്ലൂ​രി​നെ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.

ക​യ്റോ​സ് ഡ​യ​റ​ക്ട​ർ ഫാ. ​ജോ​മോ​ൻ ചെ​ന്പ​ക​ശേ​രി, എം​എ​സ്എം​ഐ പ്രൊ​വി​ഷ്യ​ൽ സി​സ്റ്റ​ർ ലൂ​സി, യു​എം​ഐ അ​സി​സ്റ്റ​ന്‍റ് പ്രൊ​വി​ഷ്യ​ൽ സി​സ്റ്റ​ർ ധ​ന്യ, ക​യ്റോ​സി​ന്‍റെ മു​ൻ ഡ​യ​റ​ക്ട​ർ ഫാ. ​ബെ​ന്നി മ​ണ​പ്പാ​ട്ട്, ദീ​പി​ക ക​ണ്ണൂ​ർ യൂ​ണി​റ്റ് റ​സി​ഡ​ന്‍റ് മാ​നേ​ജ​ർ ഫാ. ​ജോ​ബി​ൻ വ​ലി​യ​പ​റ​ന്പി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.