നാ​ലുവ​ർ​ഷ ബി​രു​ദ കോ​ഴ്‌​സു​ക​ളു​ടെ ഉ​ദ്ഘാ​ട​നം
Tuesday, July 2, 2024 1:50 AM IST
നി​ർ​മ​ല​ഗി​രി കോ​ള​ജി​ൽ

കൂ​ത്തു​പ​റ​മ്പ്: ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്തെ പ​ര​മ്പ​രാ​ഗ​ത ശൈ​ലി​ക​ൾ സ​മൂ​ലം മാ​റ്റി​യെ​ഴു​തി പു​തി​യ വി​ദ്യാ​ഭ്യാ​സ ന​യ​ങ്ങ​ൾ​ക്ക് രൂ​പം കൊ​ടു​ത്തു​കൊ​ണ്ട് നാ​ലു​വ​ർ​ഷ ബി​രു​ദ കോ​ഴ്സു​ക​ൾ ആ​രം​ഭി​ച്ചു. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഓ​ൺ​ലൈ​ൻ ആ​യി സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. നി​ർ​മ​ല​ഗി​രി കോ​ള​ജ് ത​ല​ത്തി​ൽ ബ​ർ​സാ​ർ ഫാ. ​തോ​മ​സ് കൊ​ച്ചു​ക​രോ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഒ​ന്നാം വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ളും ര​ക്ഷാ​ക​ർ​ത്താ​ക്ക​ളും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു. നി​ർ​മ​ലഗിരി കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ ​ടി.​കെ. സെ​ബ​സ്റ്റ്യാ​ൻ, ഐ​ക്യു​എ​സി കോ-​ഓ​ർ​ഡി​നേ​റ്റ​ർ റ​വ. ഡോ. ​മാ​ർ​ട്ടി​ൻ ജോ​സ​ഫ്, നാ​ലു​വ​ർ​ഷ ബി​രു​ദ പ്രോ​ഗ്രാം കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​സാ​ബു സെ​ബാ​സ്റ്റ്യ​ൻ, ഇ​മ്മാ​നു​വ​ൽ ടോം, ​കോ​ള​ജ് വൈ​സ് പ്രി​ൻ​സി​പ്പ​ൽ റ​വ. ഡോ. ​ജോ​ബി ജേ​ക്ക​ബ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഡി​പ്പാ​ർ​ട്മെ​ന്‍റു​ക​ളി​ൽ വ്യ​ത്യ​സ്ത പ​രി​പാ​ടി​ക​ളോ​ടെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ്വീ​ക​ര​ണം ന​ൽ​കി.

ഡി ​പോ​ൾ ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ൽ

എ​ട​ത്തൊ​ട്ടി: എ​ട​ത്തൊ​ട്ടി ഡി ​പോ​ൾ ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ൽ വി​ജ്ഞാ​നോ​ത്സ​വം ന​ട​ത്തി. മു​ഴ​ക്കു​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി. ​ബി​ന്ദു ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ൻ​സി​പ്പ​ൽ റ​വ. ഡോ. ​പീ​റ്റ​ർ ഊ​രോ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ ഡി​ഗ്രി പ​ദ്ധ​തി​യി​ൽ പ്ര​വേ​ശ​നം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നാ​ലു​വ​ർ​ഷ ബി​രു​ദ രീ​തി​യെ​ക്കു​റി​ച്ച് ക്ലാ​സും അ​ധ്യ​യ​ന വ​ർ​ഷ ഉ​ദ്ഘാ​ട​ന​വും ന​ട​ത്തി. മാ​നേ​ജ​ർ ഫാ. ​ജോ​ർ​ജ് പൊ​ട്ട​യി​ൽ, എ​ച്ച്ഒ​ഡി​മാ​രാ​യ ഏ​ബ്രാ​ഹം ജോ​ർ​ജ്, ജോ​സ്‌ ജോ​സ​ഫ്, സി​നി, രേ​ഖ രാ​ജ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ഇ​രി​ട്ടി എം​ജി കോ​ള​ജി​ൽ

ഇ​രി​ട്ടി: ഇ​രി​ട്ടി എം​ജി കോ​ള​ജി​ൽ നാ​ലുവ​ർ​ഷ ബി​രു​ദ കോ​ഴ്സു​ക​ളു​ടെ ഉ​ദ്ഘാ​ട​നം ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ കെ. ​ശ്രീ​ല​ത ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ൻ​സി​പ്പ​ൽ ഡോ. ​ആ​ർ. സ്വ​രൂ​പ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കോ​ള​ജ് മാ​നേ​ജ​ർ ച​ന്ദ്ര​ൻ തി​ല്ല​ങ്കേ​രി, ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ​മാ​രാ​യ സ​മീ​ർ പു​ന്നാ​ട്, എ​ൻ. സി​ന്ധു, ക​ണ്ണൂ​ർ യൂ​ണി​വേ​ഴ്സി​റ്റി സി​ൻ​ഡി​ക്കേ​റ്റം​ഗം കെ.​വി. പ്ര​മോ​ദ് കു​മാ​ർ, ഡോ. ​ആ​ർ. ബി​ജു​മോ​ൻ, വൈ.​വൈ. മ​ത്താ​യി, സ​ത്യ​ൻ കൊ​മ്മേ​രി, സു​രേ​ഷ് ബാ​ബു,ഡോ. ​ജി​തേ​ഷ്, വി.​കെ. സ​ന്തോ​ഷ് കു​മാ​ർ, സി.​വി. സ​ന്ധ്യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.