സ്റ്റീ​ൽ ബോം​ബു​ക​ൾ ക​ണ്ടെ​ത്തി
Sunday, June 23, 2024 7:41 AM IST
കൂ​ത്തു​പ​റ​മ്പ്: പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കി​ണ​റ്റി​ന്‍റ​വി​ട ആ​ന്പി​ലാ​ട് റോ​ഡി​ന് സ​മീ​പം ആ​ളൊ​ഴി​ഞ്ഞ പ​റ​ന്പി​ൽ ര​ണ്ട് സ്റ്റീ​ൽ ബോം​ബു​ക​ൾ ക​ണ്ടെ​ത്തി.

മ​ര​ച്ചു​വ​ട്ടി​ൽ ചാ​ക്കി​ൽ പൊ​തി​ഞ്ഞ നി​ല​യി​ലാ​യി​രു​ന്നു ബോം​ബു​ക​ൾ. എ​ര​ഞ്ഞോ​ളി​യി​ൽ വൃ​ദ്ധ​ൻ ബോം​ബ് പൊ​ട്ടി മ​രി​ച്ച​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ജി​ല്ല​യി​ൽ പോ​ലീ​സ് ന​ട​ത്തി വ​രു​ന്ന പ​രി​ശോ​ധ​ന​യ്ക്കി​ടെ​യാ​ണ് സ്റ്റീ​ൽ ബോം​ബു​ക​ൾ ക​ണ്ടെ​ത്തി​യ​ത്. കൂ​ത്തു​പ​റ​ന്പ് എ​സ്ഐ ടി. ​അ​ഖി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സും ക​ണ്ണൂ​രി​ൽ നി​ന്നു​ള്ള ബോം​ബ് സ്ക്വാ​ഡ്, ഡോ​ഗ് സ്ക്വാ​ഡ് എ​ന്നി​വ​ർ സം​യു​ക്ത​മാ​യാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ആ​മ്പി​ലാ​ട്,ദേ​ശ​ബ​ന്ധു പ്ര​ദേ​ശ​ങ്ങ​ളി​ലും പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി.