ഉപജില്ലാ കലോത്സവം ആരംഭിച്ചു
1467057
Thursday, November 7, 2024 12:58 AM IST
മാനന്തവാടി: അഞ്ച് ദിനങ്ങളിലായി പയ്യംന്പള്ളി സെന്റ് കാതറിൻസ് ഹയർ സെക്കഡറി സ്കുളിൽ നടക്കുന്ന മാനന്തവാടി ഉപജില്ലാ കലോത്സവം ആരംഭിച്ചു. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ വി.എ. ശശീന്ദ്രദാസ് ഉദ്ഘാടനം ചെയ്തു.
മാനന്തവാടി രൂപത കോർപറേറ്റ് മാനേജർ ഫാ. സിജോ ഇളംകുന്നപ്പുഴ അധ്യക്ഷത വഹിച്ചു. മാനന്തവാടി എഇഒ എ.കെ. മുരളീധരൻ മുഖ്യപ്രഭാക്ഷണം നടത്തി. സ്കൂൾ മാനേജർ ഫാ. സെബാസ്റ്റ്യൻ ഏലംകുന്നേൽ, മാനന്തവാടി നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ വിപിൻ വേണുഗോപാൽ എന്നിവർ പ്രസംഗച്ചു.
യക്ഷഗാനത്തിൽ
പതിനേഴാം തവണയും
ജില്ലയിലേക്ക്
എംജിഎം മാനന്തവാടി
മാനന്തവാടി: പതിനേഴാം തവണയും യക്ഷഗാനത്തിൽ ജില്ലാ കലോത്സവത്തിലേക്ക് യോഗ്യത നേടി മാനന്തവാടി എംജിഎം ഹയർ സെക്കഡറി സ്കൂൾ.
കഴിഞ്ഞ 16 തവണയും സംസ്ഥാനതലത്തിൽ എ ഗ്ഡ്രേ് നേടാനും എംജിഎമ്മിനായി. വിഷ്ണുപുരാണത്തിലെ കഥയാണ് എംജിഎം ഹയർ സെക്കഡറി സ്കൂൾ യക്ഷഗാനത്തിൽ അവതരിപ്പിച്ചത്. ശത്രുപ്രസുധനൻ എന്ന രാക്ഷസരാജാവ് സ്വർഗം പിടിച്ചടക്കാൻ ശിവനെ തപസ് ചെയ്ത് മരണമില്ലാത്ത അനുഗ്രഹം വാങ്ങിയതും തുടർന്ന് സ്വർഗം പിടിച്ചടക്കാനെത്തിയ ശത്രുപ്രസുധനെ സുദർശനൻ വധിക്കുന്നതുമാണ് യക്ഷഗാനത്തിലെ കഥ.
കാസർഗോഡ് വെള്ളൂർ സ്വദേശി മാധവൻ നെട്ടണികയുടെ ശിക്ഷണത്തിലാണ് വിദ്യാർഥികൾ യക്ഷഗാനമവതരിപ്പിച്ചത്. കാസർഗോഡ് സ്വദേശികളായ പുത്തൂർ ധാമോധരനാണ് ഗാനം ആലപിച്ചത്. ശ്രീധരൻ പെരള ചെണ്ടയും കൊട്ടി. ഉയർന്നസാന്പത്തിക ചെലവ് ഉള്ള കലായിനമാണ് യക്ഷഗാനം.
മത്സര വേദികൾ
പേരുകൾ കൊണ്ട്
ശ്രദ്ധേയമായി
മാനന്തവാടി: അതിരണിപ്പാടം, മാവേലി മന്ററം, പുന്നയൂർക്കുളം... പേരുകളിൽ വ്യത്യസ്തത പുലർത്തി കലോത്സവ വേദികൾ. ഏതാനും മാസം മുന്പ് അന്തരിച്ച വയനാടിന്റെ പ്രിയ കലാകരൻ കെ.ജെ. ബേബിക്കുള്ള ആദരവ് കൂടിയായി മാറി കലോത്സവ വേദിയുടെ ഈ പേരുകൾ. ഉപജില്ല കലോത്സവ നഗരിയായ പയ്യന്പള്ളി സെന്റ കാതറിൻസ് ഹയർ സെക്കൻഡറി സ്ക്കൂളിലെ 15 ഓളം മത്സര വേദികളാണ് പേരുകൾ കൊണ്ട് ശ്രദ്ധേയമാകുന്നത്. കൂടല്ലൂർ, മുസരീസ്, ഭൂമി, മയ്യഴി, തക്ഷൻ കുന്ന്, തിരുനെല്ലി, കനവ് തുടങ്ങി മലയാള സാഹിത്യത്തിൽ ശ്രദ്ധിക്കപ്പെട്ട പ്രമുഖ എഴുത്തുകാരുടെ കൃതികളിലെ സ്ഥലനാമങ്ങളാണ് 15 വേദികൾക്ക് നൽകിയിരിക്കുന്നത്. പേര്യ ജിഎച്ച്എസ്സിലെ അധ്യാപകനായ ദീപു ആന്റണിയാണ് പേരുകൾ തെരഞ്ഞെടുത്തത്.