സു​ൽ​ത്താ​ൻ ബ​ത്തേ​രി: വ​യ​നാ​ട്ടി​ലെ ഫോ​റ​സ്റ്റ് ലീ​സ് ക​ർ​ഷ​ക​ർ​ക്ക് പ​ട്ട​യം അ​നു​വ​ദി​ക്കാ​ൻ ഇ​നി​യും കാ​ല​താ​മ​സ​മ​രു​തെ​ന്നും പ​ട്ട​യം ഉ​ട​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നും സ​മ​ര​സ​മി​തി നേ​താ​ക്ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. കാ​ല​താ​മ​സം ലീ​സ് ക​ർ​ഷ​ക​രോ​ടു​ള്ള നീ​തി നി​ഷേ​ധ​വും അ​വ​ഗ​ണ​ന​യു​മാ​ണ്. ഇ​തി​നെ​തി​രേ ശ​ക്ത​മാ​യ സ​മ​ര പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കും. ബ​ത്തേ​രി നി​യോ​ജ​ക മ​ണ്ഡ​ലം എം​എ​ൽ​എ ഐ.​സി. ബാ​ല​കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​ളി​ച്ച് ചേ​ർ​ത്ത ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ൽ ഉ​യ​ർ​ന്ന ഫോ​റ​സ്റ്റ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​ങ്കെ​ടു​ക്കാ​ത്ത​തി​നാ​ൽ തീ​രു​മാ​നം എ​ടു​ക്കാ​ൻ ക​ഴി​യാ​തെ യോ​ഗം മാ​റ്റി വ​യ്ക്കു​ക​യാ​യി​രു​ന്നു.

ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പ​ന​ത്തോ​ടെ തീ​രു​മാ​നം വൈ​കു​ക​യാ​ണ്. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ൻ​പ് രാ​ഷ്ട്രീ​യ നേ​തൃ​ത്വ​ങ്ങ​ൾ ന​ൽ​കി​യ ഉ​റ​പ്പ് പാ​ലി​ക്ക​പ്പെ​ട്ടി​ല്ല. ലീ​സ് ക​ർ​ഷ​ക​രു​ടെ ത​ട​ഞ്ഞു​വ​യ്ക്ക​പ്പെ​ട്ട അ​വ​കാ​ശ​ങ്ങ​ൾ പു​നഃ​സ്ഥാ​പി​ക്കാ​മെ​ന്ന് പ​റ​ഞ്ഞി​ട്ട് ആ​റ് മാ​സം ക​ഴി​ഞ്ഞി​ട്ടും വാ​ക്ക് പാ​ലി​ച്ചി​ട്ടി​ല്ല. ക​ർ​ഷ​ക​രു​ടെ അ​നു​കൂ​ല്യ​ങ്ങ​ൾ പു​നഃ​സ്ഥാ​പി​ക്കു​ക. പ​ട്ട​യം ഉ​ട​ൻ അ​നു​വ​ദി​ക്കു​ക, ക​ർ​ഷ​ക​രു​ടെ പേ​രി​ൽ വ​നം വ​കു​പ്പെ​ടു​ത്ത മു​ഴു​വ​ൻ കേ​സു​ക​ളും പി​ൻ​വ​ലി​ക്കു​ക. തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ട​ൻ ന​ട​പ്പാ​ക്കി​യി​ല്ലെ​ങ്കി​ൽ വ​നം വ​കു​പ്പ് കാ​ര്യാ​ല​യ​ത്തി​ന്ന് മു​ന്നി​ൽ കു​ടി​ൽ​കെ​ട്ടി സ​മ​രം ന​ട​ത്തു​ന്ന​തു​ൾ​പ്പ​ടെ​യു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ സ​മ​ര​സ​മി​തി തീ​രു​മാ​നി​ച്ചു.

വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ സ​മ​ര​സ​മി​തി ചെ​യ​ർ​മാ​ൻ കെ.​കെ. രാ​ജ​ൻ. വൈ​സ് ചെ​യ​ർ​മാ​ൻ സ​ത്യ​ൻ കോ​ള​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​ആ​ർ. ര​വീ​ന്ദ്ര​ൻ, ട്ര​ഷ​റ​ർ സി.​എം. ബാ​ല​കൃ​ഷ്ണ​ൻ, സ​മ​ര​സ​മി​തി നേ​താ​ക്ക​ളാ​യ ടി.​പി. ഷാ​ജു, ഒ.​എ. രാ​മ​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.