പി.പി. ദിവ്യക്ക് ജാമ്യം: പ്രോസിക്യൂഷനും പ്രതിഭാഗവും ഒത്തുകളിച്ചെന്ന് വി. മുരളീധരന്
1467710
Saturday, November 9, 2024 6:25 AM IST
കല്‍പ്പറ്റ: കണ്ണൂര്‍ എഡിഎം നവീന്‍ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതിയും സിപിഎം നേതാവുമായ പി.പി. ദിവ്യക്ക് ജാമ്യം ലഭിച്ചത് പ്രോസിക്യൂഷന്പ്രതിഭാഗം ഒത്തുകളിമൂലമെന്ന് മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരന്. മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഎം നിയമവ്യവസ്ഥയെ അട്ടിമറിക്കുകയാണ്. സിപിഎമ്മിന്റെ ഇച്ഛയ്ക്കനുസരിച്ച് കേസുകള്‍ പോലീസ് ദുര്‍ബലമാക്കുകയാണ്.
എഡിഎമ്മിന്റെ മരണത്തില്‍ ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങളുണ്ട്. എന്നിട്ടും ദിവ്യയെ കസ്റ്റഡിയില്‍ വേണമെന്ന് പോലീസ് ആവശ്യപ്പെട്ടില്ല. കേരളത്തിലെ നീതിബോധമുള്ള സകല മനുഷ്യരും ദിവ്യ വെളിയില്‍ വരരുതെന്ന് ആഗ്രഹിച്ചവരാണ്. ഇനി കാണാന്‍ പോകുന്നത് കണ്ണൂരില്‍ ദിവ്യക്ക് ലഭിക്കുന്ന സ്വീകരണങ്ങളായിരിക്കും.
10 വര്‍ഷം വരെ കഠിന തടവ് ലഭിക്കാക്കുന്ന കുറ്റമാണ് ദിവ്യയില്‍ ചുമത്തിയത്. വിഡിയോഗ്രഫറെ കൂട്ടി യാത്രയയപ്പ് ചടങ്ങിലെത്തിയതുമുതല് ദിവ്യയുടെ പങ്കാളിത്തം കേരളം കണ്ടതാണ്. എഡിഎമ്മിന്റെ മരണശേഷം രണ്ടാഴ്ചയോളം ഒളിച്ചിരിക്കാനും ദിവ്യക്ക് സാധിച്ചു. ഈ സാഹചര്യത്തില്‍ പ്രതിക്ക് ജാമ്യം ലഭിച്ചത് ദൗര്‍ഭാഗ്യകരമാണ്. നവീന്‍ ബാബുവിന്റെ കുടുംബത്തെ സിപിഎം വീണ്ടും വീണ്ടും വഞ്ചിക്കുകയാണെന്നും മുരളീധരന് പറഞ്ഞു.