ഉരുൾ ദുരന്തം: 10 വീടുകളുടെ ശിലാസ്ഥാപനം നടത്തി
1467443
Friday, November 8, 2024 5:54 AM IST
കൽപ്പറ്റ: ഉരുൾ ദുരന്ത ബാധിതരിൽ 10 കുടുംബങ്ങൾക്ക് തമിഴ്നാട് ജമാഅത്തുൽ ഉലമ സഭ നിർമിക്കുന്ന വീടുകളുടെയും കമ്മ്യൂണിറ്റി ഹാളിന്റെയും ശിലാസ്ഥാപനം നടത്തി.
തൃക്കൈപ്പറ്റ നെല്ലിമാളത്ത് വിലയ്ക്കുവാങ്ങിയ 1.30 ഏക്കറിലാണ് വീടുകളും കമ്മ്യൂണിറ്റി ഹാളും നിർമിക്കുന്നത്. സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, തമിഴ്നാട് ജമാഅത്തുൽ ഉലമ സഭ പ്രസിഡന്റ് മൗലവി ഹാഫിള് പി.എ. ഖാജാ മുയിനുദ്ദീൻ ബാഖവി എന്നിവർ ശിലാസ്ഥാപനം നടത്തി. ജമാഅത്തുൽ ഉലമ സഭ സെക്രട്ടറി മൗലവി ഹാഫിള് ഡോ. അൻവർ ബാദുഷ ഉലവി അധ്യക്ഷത വഹിച്ചു.
സമസ്ത ജില്ലാ സെക്രട്ടറി എസ്. മുഹമ്മദ് ദാരിമി, എസ്കെജെഎം ജില്ലാ പ്രസിഡന്റ് സയ്യിദ് കെവിഎസ് ഇന്പിച്ചിക്കോയ തങ്ങൾ, പഞ്ചായത്ത് പ്രസിഡന്റ് കെ. ബാബു, ഷംസുദ്ദീൻ റഹ്മാനി, ഷഫീഖ് ഫൈസി, അബ്ദുൾ ഹമീദ് ഫൈസി, കെ. അലി, കെ.എം. ഇല്യാസ് റിയാസി, സയ്യിദ് ഈസാ ഫൈസി, മുഹമ്മദ് റൂഹുൽ ഹഖ് റഷാദി, നൂറുൽ അമീൻ, അബ്ദുൽ അസീസ് ബാഖവി, അബ്ദുള്ള ബാഖവി തുടങ്ങിയവർ പങ്കെടുത്തു. ഹാരിസ് ബാഖവി കന്പളക്കാട് ജമാഅത്തുൽ ഉലമ സഭ ട്രഷറർ എസ്. മുജീബ് റഹ്മാൻ മസ്ലഹി സംസാരിച്ചു