ക​ൽ​പ്പ​റ്റ: വ​യ​നാ​ട് പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ൽ മ​ത്സ​രി​ക്കു​ന്ന സ്ഥാ​നാ​ർ​ഥി​ക​ളെ​യും മു​ന്ന​ണി​ക​ളെ​യും ബ​ഹു​ഭൂ​രി​പ​ക്ഷം വ​രു​ന്ന സാ​ധാ​ര​ണ​ക്കാ​രു​ടെ നീ​റു​ന്ന പ്ര​ശ്ന​ങ്ങ​ളോ​ട് പുഛം ​മാ​ത്ര​മു​ള്ള നി​ക്ഷി​പ്ത താ​ത്പ​ര്യ​ക്കാ​രു​ടെ മാ​ഫി​യാ സം​ഘ​ങ്ങ​ൾ ഹൈ​ജാ​ക്ക് ചെ​യ്ത് തെ​ര​ഞ്ഞെ​ടു​പ്പ് അ​ജ​ണ്ട​ക​ൾ നി​ശ്ച​യി​ച്ചു കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്ന് വ​യ​നാ​ട് പ്ര​കൃ​തി സം​ര​ക്ഷ​ണ സ​മി​തി ആ​രോ​പി​ച്ചു.

എ​ല്ലാ​രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളെ​യും നി​യ​ന്ത്രി​ക്കു​ന്ന രാ​ഷ്ട്രീ​യ മാ​നേ​ജ​ർ​മാ​രാ​ണ് ഇ​തി​ന്‍റെ ദ​ല്ലാ​ൾ​മാ​ർ. വ​യ​നാ​ടി​ന്‍റെ നി​ല​നി​ല്പി​ന്‍റെ ആ​ണി​ക്ക​ല്ലും സ​ന്പ​ദ്ഘ​ട​ന​യു​ടെ ന​ട്ടെ​ല്ലു​മാ​യ ക​ർ​ഷി​ക​രു​ടെ നീ​റു​ന്ന പ്ര​ശ്ന​ങ്ങ​ളും ആ​ദി​മ നി​വാ​സി​ക​ളു​ടെ ശോ​ച​നീ​യാ​വ​സ്ഥ​യും തോ​ട്ടം തൊ​ഴി​ലാ​ളി​ക​ൾ അ​ട​ക്ക​മു​ള്ള ഭൂ​ര​ഹി​ത​രു​ടെ ഭൂ​പ്ര​ശ്ന​ങ്ങ​ളും ത​ക​ർ​ന്നു ത​രി​പ്പ​ണ​മാ​യ വ​യ​നാ​ട​ൻ പ​രി​സ്ഥി​തി​യു​ടെ പു​ന​രു​ജ്ജീ​വ​ന​വും ഒ​രു സ്ഥാ​നാ​ർ​ഥി​യു​ടെ വി​ദൂ​ര​പ​രി​ഗ​ണ​ന​യി​ൽ പോ​ലും ഇ​ല്ലാ​ത്ത​ത് യാ​ദൃ​ശ്ചി​ക​മ​ല്ല.

വ​യ​നാ​ടി​നെ പി​ടി​ച്ചു​ല​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന വ​ന്യ​ജീ​വി ആ​ക്ര​മ​ണം പോ​ലും ച​ട​ങ്ങി​ന് മാ​ത്രം വ​ല്ല​പ്പോ​ഴും ഉ​ര​വി​ടു​ന്ന വാ​യ്ത്താ​രി​ക​ൾ മാ​ത്ര​മാ​യി​രി​ക്കു​ന്നു. ക​ഴി​ഞ്ഞ 15 വ​ർ​ഷ​മാ​യി തു​ട​രു​ന്ന​തും വ​യ​നാ​ട്ടി​ലെ ജ​ന​ങ്ങ​ൾ അം​ഗീ​ക​രി​ച്ചു ക​ഴി​ഞ്ഞ​തു​മാ​യ രാ​ത്രി​യാ​ത്ര നി​രോ​ധ​ന​വും ബ​ദ​ൽ റോ​ഡും ഒ​രി​ക്ക​ലും യാ​ഥാ​ർ​ഥ്യ​മാ​കാ​ൻ ത​ര​മി​ല്ലാ​ത്ത മ​റ്റ​നേ​കം മ​ണ്ട​ൻ പ​ദ്ധ​തി​ക​ളും ഉ​ന്ന​യി​ച്ച് ജ​ന​ങ്ങ​ളെ ക​ന്പ​ളി​പ്പി​ക്കാ​നു​ള്ള പ്ര​ച​ര​ണ കോ​ലാ​ഹ​ല​മാ​ണ് ഇ​ത്ത​വ​ണ​യും ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. വ​യ​നാ​ടി​ന്‍റെ സാ​മൂ​ഹ്യ ഘ​ട​ന​യെ​യും പ്ര​കൃ​തി​യെ​യും ഗു​ത​ര​മാ​യി ബാ​ധി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന അ​നി​യ​ന്ത്രി​ത ടൂ​റി​സ​ത്തെ നി​യ​ന്ത്രി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് ച​ർ​ച്ച​യി​ൽ നി​ന്നു എ​ല്ലാ​വ​രും ഒ​ളി​ച്ചോ​ടു​ക​യാ​ണ്.

ചി​ല​ർ അ​തി​ന്‍റെ ബ്രാ​ൻ​ഡ് അ​ന്പാ​സി​ഡ​ർ​മാ​രാ​യും അ​വ​ത​രി​ക്കു​ന്നു. വ​യ​നാ​ടി​ന്‍റെ പ്ര​കൃ​തി​സ​ന്പ​ത്ത് യ​ഥേ​ഷ്ടം കൊ​ള്ള ചെ​യ്ത് നാ​ടി​നെ ന​ര​ക​തു​ല്യ​മാ​ക്കാ​ൻ ക​ച്ച​കെ​ട്ടി​യി​റ​ങ്ങി​യ ഗൂ​ഢ​സം​ഘ​ങ്ങ​ളു​ടെ സം​ഘ​ടി​ത പ്ര​ചാ​ര​ണ​ങ്ങ​ളി​ൽ രാ​ഷ്ട്രീ​യ മു​ന്ന​ണി​ക​ളും സ്ഥാ​നാ​ർ​ഥി​ക​ളും പെ​ട്ടു​പോ​കു​ന്ന​ത് ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ അ​പ​ച​യ​വും നാ​ടി​ന്‍റെ ദു​ര്യോ​ഗ​മാ​ണെ​ന്ന് പ്ര​കൃ​തി സം​ര​ക്ഷ​ണ സ​മി​തി കു​റ്റ​പ്പെ​ടു​ത്തി.